അടിമുടി മാറാന്‍ അര്‍ജന്റീന… ആദ്യം തെറിക്കുക സാംപോളി!!

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബ്യൂണസ് അയേഴ്‌സ്: വന്‍ പ്രതീക്ഷകളുമായെത്തി റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ തന്നെ നാട്ടിലേക്കു മടങ്ങിപ്പോവേണ്ടി വന്നതിന്റെ ഞെട്ടല്‍ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയെ വിട്ടുപോയിട്ടില്ല. കിരീട ഫേവറിറ്റുകളിലൊന്നായാണ് ഇതിഹാസതാരം ലയണല്‍ മെസ്സി നയിച്ച അര്‍ജന്റീന റഷ്യയിലെത്തിയത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പ് കൂടിയായതിനാല്‍ ഇത്തവണ ടീമില്‍ പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ കളിച്ച നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അര്‍ജന്റീനയ്ക്കു ജയിക്കാന്‍ സാധിച്ചത്. രണ്ടെണ്ണത്തില്‍ പരാജയപ്പെട്ട മെസ്സിയും സംഘവും ഒരു കളിയില്‍ സമനിലയും വഴങ്ങി. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അര്‍ജന്റീനയുടെ പരിശീലകസ്ഥാനത്തു നിന്നു ജോര്‍ജെ സാംപോളിയോ മാറ്റിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാംപോളിക്കു പകരക്കാരനായി എത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.മുന്‍ പരിശിലീകനായ അലെയാന്‍ഡ്രോ സബെല്ലയെ തിരിച്ചു വിളിക്കുന്നതിനെക്കുറിച്ച് അര്‍ജന്റീന ആലോചിക്കുന്നുണ്ട്. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീന റണ്ണറപ്പായപ്പോള്‍ ടീമിനു തന്ത്രങ്ങളോതിയത്് സബെല്ലയായിരുന്നു. ലോകകപ്പിനു ശേഷം അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. ഫൈനലിലെ ഫലമെന്തായാലും ലോകകപ്പിനു ശേഷം ടീം വിടുമെന്നു സബെല്ല നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ അര്‍ജന്റൈന്‍ ടീമിനേക്കാള്‍ കരുത്തും ആത്മവിശ്വാസവും കാണിച്ചത് സബെല്ലയുടെ സംഘമായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ഭൂരിഭാഗം പേരും ഈ ലോകകപ്പിലും ടീമില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അര്‍ജന്റീനയെ പ്രതാപകാലത്തേക്കു തിരിച്ചുകൊണ്ടുവരാന്‍ സബെല്ലയേക്കാള്‍ മികച്ചൊരു കോച്ചില്ലെന്നാണ് പല പ്രമുഖരുടെയും അഭിപ്രായം.ദേശീയ ടീമിലെ മുന്‍ മിഡ്ഫീല്‍ഡറും ഇപ്പോള്‍ സ്‌പെയിനിലെ മുന്‍നിര ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലകനുമായ ഡീഗോ സിമിയോണിയാണ് ലിസ്റ്റിലുള്ള മറ്റൊരു പ്രമുഖന്‍. ദേശീയ ടീമിനായി നൂറിലേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള സിമിയോണി 1994, 98, 2002 ലോകകപ്പുകളിലും കളത്തിലിറങ്ങി. കകൂടാതെ നാലു തവണ കോപ്പയിലും അദ്ദേഹം അര്‍ജന്റൈന്‍ നിരയിലുണ്ടായിരുന്നു. 1992ലെ കോണ്‍ഫെഡഫേഷന്‍സ് കപ്പില്‍ അര്‍ജന്റീന ജേതാക്കളായപ്പോള്‍ സിമിയോണിയും സംഘത്തിലുണ്ടായിരുന്നു. ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ തനിക്കു ആഗ്രഹമുണ്ടെന്ന് സിമിയോണി നേരത്തേ പറയുകയും ചെയ്തിട്ടുണ്ട്. അത്‌ലറ്റികോയെ സ്പാനിഷ് ലീഗ്, യൂറോപ്പ ലീഗ് (രണ്ടു തവണ), കിങ്‌സ് കപ്പ് എന്നിവയിലെല്ലാം ചാംപ്യന്‍മാരാക്കിയിട്ടുള്ള സിമിയോണി പരിശീലകനെന്ന നിലയില്‍ തന്റെ കഴിവ് പല തവണ തെളിയിച്ചു കഴിഞ്ഞു.സിമിയോണിയെപ്പോലെ തന്നെ അര്‍ജന്റീനയുടെ മറ്റൊരു മുന്‍ താരമായ മാര്‍സെലോ ഗല്ലാര്‍ഡോയും പുതിയ പരിശീലകനാവാനാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ്. നിലവില്‍ അര്‍ജന്റീനയിലെ മുന്‍നിര ക്ലബ്ബായ റിവര്‍പ്ലേറ്റിന്റെ കോച്ച് കൂടിയാണ് അദ്ദേഹം. ഇറ്റലിയുടെ ഇതിഹാസ മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ആന്ദ്രെ പിര്‍ലോയെപ്പോലെ കളിക്കളത്തില്‍ അസാമാന്യമായ കുശാഗ്രബുദ്ധിയും ചടുലതയും പ്രകടിപ്പിച്ച താരങ്ങളിലൊരാളായിരുന്നു മാര്‍സെലോ. മല്‍സരത്തെ അതിവേഗം പഠിച്ചെടുത്ത് അതിന് അനുസരിച്ച് തന്റെ ശൈലി മാറ്റാനും അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ടായിരുന്നു. ഈ കഴിവുകളെല്ലാം പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹം മിനുക്കിയെടുക്കുകയും ചെയ്തു. 2014ല്‍ റിവര്‍പ്ലേറ്റ് കോച്ചായ ശേഷം ടീമിനെ നിരവധി നേട്ടങ്ങളിലേക്കു നയിക്കാന്‍ മാര്‍സെലോയ്ക്ക് കഴിഞ്ഞു. അദ്ദേഹത്തിന് കീഴില്‍ 32 മല്‍സരങ്ങളാണ് റിവര്‍പ്ലേറ്റ് തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയത്. അഞ്ചു കിരീടങ്ങള്‍ മാര്‍സെലോ ടീമിനു നേടിക്കൊടുത്തിട്ടുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *