തരികിട സാബു അല്ല, ജിഹാദി സാബു… ലസിതയെ അധിക്ഷേപിച്ച സാബു ബിഗ് ബോസിൽ..

 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ണൂര്‍: യുവ മോര്‍ച്ച നേതാവായ ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചു എന്നൊരു കേസ് തരികിട സാബു എന്ന് അറിയപ്പെടുന്ന സാബുമോന്‍ അബ്ദുസ്സമദിനെതിരെ നിലനില്‍ക്കുന്നുണ്ട്. ലസിതയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ തരികിട സാബുവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. സാബുവികെ കാണാനില്ലെന്ന് മാത്രമായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ ഇതേ തരികിട സാബു ഇപ്പോള്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ്. പോലീസിന് പിടികിട്ടാത്ത ഒരാള്‍ എങ്ങനെ ഏഷ്യാനെറ്റ് പോലുള്ള ഒരു ചാനലിലെ പ്രധാന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തി എന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നുണ്ട്. അതില്‍ തന്നെ ചിലര്‍ ഭീഷണിയായും മുന്നോട്ട് വരുന്നുണ്ട്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥന്‍ ആണ് അതില്‍ ഒരാള്‍. കെ സുരേന്ദ്രനും ലസിത പാലക്കലും എല്ലാം സാബുവിനെ വിശേഷിപ്പിക്കുന്നത് ജിഹാദി എന്നാണ്.തരികിട എന്ന പരിപാടിയിലൂടെ ആയിരുന്നു സാബു പ്രസിദ്ധനായത്. അങ്ങനെയാണ് തരികിട സാബു എന്ന പേര് കിട്ടിയത്. ഇതിന് മുമ്പും പല വിവാദങ്ങളില്‍ പെട്ടിട്ടുള്ള ആളാണ് സാബു. .കലാഭവന്‍ മണിയുടെ മരണത്തിലും സാബുവിന്റെ പേര് കടന്നുവന്നിരുന്നു. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സാബുവും ജാഫര്‍ ഇടുക്കിയും ചാലക്കുടിയിലെ പാഡിയില്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ സാബുവിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *