അമ്മയ്ക്ക് റിമ കല്ലിങ്കലിന്‍റെ മുഖമടിച്ചുള്ള മറുപടി! മോഹന്‍ലാന്‍ വരെ അപമാനിച്ചു! അവളും..

 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്മയിലേക്ക് ദിലീപിന് തിരിച്ചെടുത്ത നടപടിയെ ശക്തമായ ഭാഷയിലായിരുന്നു വിമന്‍ ഇന്‍ സിനിമാ കലക്ടീവ് സംഘടന വിമര്‍ശിച്ചത്. ഇരയ്ക്കൊപ്പം നില്‍ക്കാതെ കുറ്റാരോപിതനെ പിന്തുണച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്നും എന്തൊക്കെ സംഭവിച്ചാലും അവള്‍ക്കൊപ്പം തന്നെയെന്ന കടുത്ത നിലപാടും ഡബ്ല്യുസിസി സ്വീകരിച്ചു. എന്നാല്‍ നിലപാട് കര്‍ക്കശമാക്കിയ കൂട്ടായ്മ എന്തുകൊണ്ട് അമ്മയുടെ യോഗത്തില്‍ ഇതിനെ കുറിച്ച് ഒരക്ഷരം സംസാരിച്ചില്ലെന്ന വിമര്‍ശനമാണ് പാടെ ഉയര്‍ന്നത്. ഇപ്പോള്‍ എന്തുകൊണ്ടാണ് തങ്ങള്‍ യോഗത്തില്‍ പ്രതികരിക്കാതിരുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍ റിമയുടെ വാക്കുകള്‍ ഇങ്ങന.എന്തുകൊണ്ടാണ് ചോദിക്കേണ്ടിടത്ത് കാര്യങ്ങള്‍ ചോദിച്ചില്ല എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. രണ്ട് കാര്യങ്ങളാണ് ചോദ്യത്തിന് മറുപടിയായി പറയാന്‍ ഉള്ളത്. ഒന്ന് ഈ സംഭവം നടന്ന് ഒരു കൊല്ലമാകുന്നു. പല രീതിയില്‍ അമ്മയുമായി ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ കണ്ടതാണ്.അവസാനമായി നിങ്ങള്‍ എല്ലാവരും കണ്ടതാണ് അമ്മ എന്ന സംഘടന എല്ലാവരും കൂടി ഒത്തുകൂടി നടത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ അവര്‍ എന്ത് രീതിയിലാണ് ഞങ്ങള്‍ക്ക് മറുപടി തന്നത് എന്ന്. അതും ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ വെച്ച്. ഞങ്ങള്‍ ഉന്നയിച്ച കാര്യങ്ങളോട് അവരുടെ പ്രതികരണം എങ്ങനാണെന്ന് നിങ്ങള്‍ കണ്ടതാണ്.അത്തരം ആളുകളോട് അതുകൊണ്ട് തന്നെ ഇനിയും പോയി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവേണ്ട ആവശ്യം എന്താണ്.അതുകൊണ്ട് തന്നെ ഇനിയും പോയി ഒരു ചര്‍ച്ചയ്ക്ക് ഇരുന്നു കൊടുക്കണമെന്ന് ദയവ് ചെയ്ത് ഞങ്ങളോട് ആരും പറയരുത്. അമ്മയില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാരണം അവര്‍ക്ക് നമ്മളോടുള്ള നിലപാട് ആ ഒരൊറ്റ സ്കിറ്റിലൂടെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. മലയാള സിനിമയിലെ സീനിയയര്‍ മോസ്റ്റ് ആയിട്ടുള്ള താരങ്ങള്‍ വരെ അതിന്‍റെ ഭാഗമായിരുന്നു.ഈ വിഷയത്തെ ഇത്രയും അപക്വമായി കാണുന്നവരോട് ഇനി എന്താണ് കൂടുതല്‍ പറയേണ്ടത്. അതുകൊണ്ടാണ് എല്ലാവരോടും എന്ന നിലയില്‍ ചോദ്യം പബ്ലിക് ആയി ഫേസ്ബുക്കിലൂടെ ചോദിച്ചത്.മൂന്ന് മാസം ജയിലില്‍ കഴിഞ്ഞ, കുറ്റാരോപിതനായ, രണ്ട് പ്രാവിശ്യം ജാമ്യം നിഷേധിക്കപ്പെട്ട ഒരു വ്യക്തിയും അപമാനിക്കപ്പെട്ട ഇരയും അമ്മയുടെ ഭാഗമായി നില്‍ക്കവെ ഇത്തരമൊരു നിലപാട് അമ്മ എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തത് എന്ന് ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം അമ്മയ്ക്കുണ്ട്. അത് അംഗങ്ങളെ ബോധിപ്പിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തമാണ്. ബോധ്യപ്പെടുത്താത്ത സാഹചര്യത്തില്‍ സംഘടനയില്‍ തുടരേണ്ടെന്ന നിലപാടാണ് ഉള്ളത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *