രണ്ട് കന്യാസ്ത്രീകളെ വെറുതേ വിട്ടു… 5 സ്ത്രീകളെ തോക്കിന്‍ മുനയില്‍ നിർത്തി കൂട്ട ബലാത്സംഗം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  

റാഞ്ചി: തിര എന്ന മലയാള സിനിമ കണ്ടാല്‍ മനസ്സിലാകും മനുഷ്യക്കടത്തിന്റെ ക്രൗര്യം എത്രത്തോളും ഉണ്ട് എന്നത്. അതിനേക്കാള്‍ ഭീകരമാണ് പലപ്പോഴും കാര്യങ്ങള്‍. അത് തെളിയിക്കുന്ന സംഭവങ്ങളാണ് ഝാര്‍ഖണ്ഡില്‍ ഇപ്പോള്‍ നടന്നിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരെ സജീവ ഇടപെടലുകള്‍ നടത്തുന്ന ഒരു എന്‍ജിഒയിലെ പ്രവര്‍ത്തകരായ അഞ്ച് പെണ്‍കുട്ടികള്‍ ആണ് ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഇവരെ ഒരു സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷം കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു.മനുഷ്യക്കടത്തിനെതിരെ ഒരു തെരുവ് നാടകം അവതരിപ്പിക്കുമ്പോള്‍ ആയിരുന്നു സംഭവം. അതിലും ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യ നേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നാണ് മനുഷ്യക്കടത്ത്. ചെറിയ പെണ്‍കുട്ടികളെ വരെ ലൈംഗിക അടിമകളാക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇത്തരം റാക്കറ്റുകളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വരിക എളുപ്പവും അല്ല.ഝാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയിലെ അംഗങ്ങളെ ആണ് കഴിഞ് ദിവസം ത്ട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. റാഞ്ചിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള കൊച്ചാങില്‍ ആയിരുന്നു സംഭവം. തെരുവ് നാടകത്തിനിടെ 11 അംഗ സംഘം ആയിരുന്നു മനുഷ്യക്കടത്തിനെതിരെയുള്ള തെരുവ് നാടകത്തില്‍ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഒരു സംഘം ആയുധങ്ങളുമായി എത്തുകയും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന പുരുഷന്‍മാരെ തല്ലിവീഴ്ത്തിയതിന് ശേഷം ആയിരുന്നു ഇത്. അഞ്ച് സ്ത്രീകള്‍ അഞ്ച് സ്ത്രീകളെ ആണ് അക്രമി സംഘം ആയുങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തത്. തോക്കിന്‍മുനയില്‍ നിര്‍ത്തി ആയിരുന്നു ഇവരെ പീഡിപ്പിച്ചത്. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട് എന്നാണ് വിവരം. രണ്ട് കന്യാസ്ത്രീകള്‍ അക്രമിസംഘം തട്ടിക്കൊണ്ടുപോയവരുടെ കൂട്ടത്തില്‍ രണ്ട് കന്യാസ്ത്രീകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവരെ അക്രമികള്‍ ഉപദ്രവിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയി മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഒരു കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഒമ്പത് പേര്‍ തെരുവ് നാടകം നടക്കുന്ന സ്ഥലത്തേക്ക് ബൈക്കില്‍ ആയിരുന്നു അക്രമിസംഘം എത്തിയത്. ബലാത്സംഗം നടന്ന വിവരം ഇരകള്‍ അധികൃതരെ അറിയിച്ചിരുന്നില്ലെന്നും ആക്ഷേപം ഉണ്ടായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി പതാല്‍ഗഡി? സംഭവത്തിന് പിന്നില്‍ പത്താല്‍ഗഡിയെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരു ഗോത്ര സംവിധാനം ആണ് പതാല്‍ഗഡി. അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അവര്‍ മാത്രമാണ്. ഇവരുടെ ഗ്രാമങ്ങളില്‍ പോലീസിനോ മറ്റ് അധികാരികള്‍ക്കോ പ്രവേശനം പോലും ലഭിക്കാറില്ല.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *