മുഖ്യമന്ത്രിയാവാന്‍ തയ്യാര്‍-കുമാരസ്വാമി

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബെംഗളൂരു: ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ വിജയത്തിന്റെ ആവേശത്തിലാണ് കോണ്‍ഗ്രസും ജനതാദളും. യെദ്യൂരപ്പ രാജിവെച്ച് പുറത്തുപോയതോടെ എളുപ്പത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഈ സഖ്യം. അതേസമയം സര്‍ക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാവാനും തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് കൃത്യമായി ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയെയായിരുന്നു ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഗവര്‍ണര്‍ക്കെതിരെ ജെഡിഎസിന്റെ മധുരപ്രതികാരം കൂടിയാണിത്.അതേസമയം ബിജെപിയെ തോല്‍പ്പിക്കാന്‍ ഒത്തൊരുമിച്ച് നിന്ന കോണ്‍ഗ്രസ്, ജെഡിഎസ്, സ്വതന്ത്ര-ബിഎസ്പി എംഎല്‍എാരെ അഭിനന്ദിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പണം കൊണ്ട് എല്ലാ വിധ കുതിരക്കച്ചവടങ്ങളും നടത്തിയിട്ടും അവര്‍ക്ക് ജയിക്കാന്‍ സാധിച്ചില്ല. കാരണം അവരെ നയിച്ചിരുന്നത് ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ്. നീച തന്ത്രങ്ങള്‍ പയറ്റുന്ന ആ സര്‍ക്കാരിനെ പിന്തുടരുന്നവര്‍ ധാര്‍മികമായ ജയം ഉണ്ടാവില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കര്‍ണാടകത്തിലെ ജയത്തെ തുടര്‍ന്ന് ഡെറാഡൂണിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ആഘോഷങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *