കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബെംഗളൂരു: കര്‍ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടാതെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെച്ചു.പ്രതിപക്ഷ ഐക്യത്തില്‍ അഭിമാനമുണ്ടെന്നും ഈ ഐക്യം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി. ദേശീയ ഗാനത്തിനിടെ യെദ്യൂരപ്പയും ഗവര്‍ണറും ഇറങ്ങിപ്പോയതിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ വിജയം. അല്‍പ സമയത്തിനകം രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും.വൻ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെയാണ് യെദ്യൂരപ്പ രാജ്ഭവനിലേക്ക് തിരിച്ചത്. ഓപ്പറേഷന്‍ താമരയുടെ പരാജയമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്നും കോണ്‍ഗ്രസ്.ജനാധിപത്യത്തില്‍ എത്ര സീറ്റ് കിട്ടി എന്നതല്ല വലിയ കാര്യം മറിച്ച് ജനഹിതമാണ്. തനിക്ക് ജനങ്ങളേയും കര്‍ഷകരേയും സേവിക്കണം. കര്‍ഷകരേയും ന്യൂനപക്ഷങ്ങളേയും കഴിഞ്ഞ സര്‍ക്കാര്‍ സംരക്ഷിച്ചില്ല. കോണ്‍ഗ്രസിന്‍റെ ദുര്‍ഭരണത്തിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും കര്‍ണാടകത്തെ പരിഗണിക്കാതിരുന്നിട്ടില്ല. താന്‍ ആഗ്രഹിച്ചിരുന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയോടെ കര്‍ണാകടകത്തെ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്നായിരുന്നു. പ്രധാനമന്ത്രിയുടെ സ്വപ്നമായിരുന്നു കര്‍ണാടകത്തിലെ പിന്നോക്കാരുടെ ഉന്നമനം. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതെല്ലാം പാടെ അട്ടിമറി്ച്ചുവെന്നും യെദിയൂരപ്പ പ്രതികരിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *