ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു: പ്ലസ് ടു വിജയശതമാനം 83.75

  •  
  •  
  •  
  •  
  •  
  •  
  •  
  •  

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.75 ശതമാനം വിജയമാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. 3,09,065 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ഈ വര്‍ഷം വിജയം നേടിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്കും ഏറ്റവും കുറവ് പത്തനംതിട്ടയ്ക്കുമാണ്. കണ്ണൂര്‍ ജില്ലയില്‍ 86.75 ശതമാനം കുട്ടികളും പത്തനംതിട്ടയില്‍ 77.16 ശതമാനം കുട്ടികളും വിജയം നേടി. 79 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.

പരീക്ഷയെഴുതിയതില്‍ 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 15 വരെ അപേക്ഷിക്കാം.


  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *