ബാബുവിനെ വെട്ടിക്കൊന്നത് 21 ദിവസത്തെ ആയുധ പരിശീലനത്തിനു ശേഷം; തൊക്കിലങ്ങാടി സ്‌കൂളിലെ ‘ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ്’ തടയാതെ പൊലീസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആര്‍എസ്എസ്സിന്റെ 21 ദിവസത്തെ ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ് അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് മാഹിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ വെട്ടിക്കൊന്നത്. മാഹി പള്ളൂരില്‍ വച്ചാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.കണ്ണൂരില്‍ ആര്‍എസ്എസ് ആയുധ പരിശീലനത്തിലൂടെ കലാപത്തിന് കോപ്പു കൂട്ടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 21 ദിവസമായി നടന്നിരുന്ന ആയുധ ക്യാമ്പിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും പൊലീസ് അത് തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണമുയരുന്നുണ്ട്. മെയ് ആറാം തിയ്യതിയാണ് ക്യാമ്പ് അവസാനിച്ചത്. ക്യാമ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കമാണ് ക്രൂരമായ കൊലപാതകം മാഹിയില്‍ അരങ്ങേറിയത്.കഴിഞ്ഞ ദിവസം നവോദയ സ്‌കൂള്‍ പ്രവേശന പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസ് വോളന്റിയര്‍മാര്‍ പരിശോധിച്ചതില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആര്‍എസ്എസിന്റെ സംസ്ഥാനതല ആയുധ പരിശീലന ക്യാമ്പാണ് തൊക്കിലങ്ങാടി സ്‌കൂളില്‍ നടന്നിരുന്നത്. ആര്‍എസ്എസിന്റെ ആയുധ പരിശീലനം പൊതുവിദ്യാലയത്തില്‍ നടക്കുമ്പോള്‍ അത് തടയാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരും നടപടി എടുക്കുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *