2019 ല്‍ sp സഖ്യം വഴി രാജ്യത്തെ ആദ്യത്തെ പ്രധാന മന്ത്രിയാകാന്‍ മായാവതിയുടെ ലക്‌ഷ്യം

  •  
  •  
  •  
  •  
  •  
  •  
  •  
  •  

2019 ല്‍ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ sp യുമായി സഖ്യം ഉണ്ടാക്കുക വഴി രാജ്യത്തെ ആദ്യ ദളിത്‌ പ്രധാനമന്ത്രി ആവുകയാണ് ലക്‌ഷ്യം എന്ന് മായാവതി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇതോടൊപ്പം കർണാടകയിൽ എച്ച്.ഡി. ദേവെഗൗഡയുടെ ജനതാദൾ സെക്യുലറുമായുള്ള (ജെഡിഎസ്) സഖ്യത്തിനും ശ്രമിക്കുന്നുണ്ട്.ഈ സഖ്യം വഴി ഒരു BJP ഇതര കോണ്‍ഗ്രസ്‌ രഹിത സഖ്യത്തിനാണ് ഇവര്‍ മുന്‍‌തൂക്കം നല്‍കുന്നത്.2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഇതര, കോൺഗ്രസ് ഇതര വിഭാഗത്തിന്റെ കേന്ദ്രബിന്ദുവായാണു ജെഡിഎസ് നേതാക്കൾ മായാവതിയെ പുകഴ്ത്തുന്നത്. മേയ് 12ന് തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ജെഡിഎസിനുവേണ്ടി പ്രചാരണം നടമായാവതിയെ പുകഴ്ത്തുന്നത്. മേയ് 12ന് തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ജെഡിഎസിനുവേണ്ടി പ്രചാരണം നടത്തുന്നുണ്ട് അവര്‍.മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിക്കുമാത്രമേ രാജ്യവ്യാപകമായി എല്ലാ പാർട്ടികളെയും ഒരുമിപ്പിക്കാനാകൂയെന്നും അതിനാൽ 2019 തിരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദുവാണ് അവരെന്നും ബിഎസ്പി മുതിർന്ന നേതാവ് ഡാനിഷ് അലി പറഞ്ഞു.


  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *