ഓണ്‍ലൈന്‍ കച്ചവടം: മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് വ്യാജ ഉത്പന്നങ്ങള്‍

 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares

ഇടയ്ക്കിടെ ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നയാളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് പലപ്പോഴും ലഭിച്ചിട്ടുണ്ടാകുക വ്യാജ ഉത്പന്നങ്ങളാകും.

ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനംപേരും ഇക്കാര്യം സ്ഥിരീകരിച്ചു. 6,923 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

സ്‌നാപ്ഡീലില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയ 12 ശതമാനം പേരാണ് തങ്ങള്‍ക്ക് പലപ്പോഴും വ്യാജ ഉത്പന്നങ്ങള്‍ ലഭിക്കാറുണ്ടെന്ന് സര്‍വെയില്‍ വെളിപ്പെടുത്തയത്. ആമസോണിന്റെ ഉപഭോക്താക്കളായ 11 ശതമാനംപേരും ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളായ ആറുശതമാനംപേരും ഇക്കാര്യം വെളിപ്പെടുത്തി.

ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്ന മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങളാണെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച്‌ പ്ലാറ്റ്‌ഫോമായ വെലോസിറ്റി എംആര്‍ നടത്ത സര്‍വെയില്‍ പറയുന്നു. 3000പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇവര്‍ സര്‍വെ നടത്തിയത്.

സുഗന്ധദ്രവ്യങ്ങള്‍, ഷൂ, സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയിലാണ് വ്യാജന്മാര്‍ ഏറെയും. യുഎസ് ലൈഫ്‌സ്റ്റൈല്‍ ഉത്പന്ന നിര്‍മാതാക്കളായ സ്‌കെച്ചേഴ്‌സ് അടുത്തയിടെയാണ് തങ്ങളുടെ വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഫ്‌ളിപ്കാര്‍ട്ടിനെതിരെയായിരുന്നു ഇവരുടെ ആക്ഷേപം. ഷോപ്ക്ലൂസിനെതിരെ കോസ്‌മെറ്റിക് കമ്ബനിയായ ലാ ഓറെയിലും ഡല്‍ഹിയില്‍ കോടതിയെ സമീപിച്ചിരുന്നു.

ഓണ്‍ലൈനിലൂടെ വാങ്ങിയ ഉത്പന്നങ്ങള്‍ തിരിച്ചയതുമൂലം 2017ല്‍ ഇകൊമേഴ്‌സ് സ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം 34 കോടി ഡോളറാണെന്ന് റെഡ്‌സ്റ്റാര്‍ വിലയിരുത്തുന്നു. വ്യാജമാണെന്ന് തിരിച്ചറിഞ്ഞാണ് പലരും ഉത്പന്നങ്ങള്‍ തിരിച്ചയയ്ക്കുന്നത്.


 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares

Leave a Reply

Your email address will not be published. Required fields are marked *