പുതിയ ആയുധങ്ങള്‍ ,പുതിയ തന്ത്രങ്ങള്‍ രാഹുല്‍ റീലോടെര്‍ട്!!!മോഡി കരുതിയിരിക്കു …..

 •  
 •  
 •  
 •  
 •  
 •  
 •  
 •  

2014 ലെ പഴയ കഥ മറന്നേക്കു.അന്ന് മോഡി പ്രാഭാവത്തില്‍ കോണ്‍ഗ്രസ്സും രാഹുലും ഒലിച്ചു പോയിരിക്കാം.അത് പഴയ കഥ.പുതിയ തന്ത്രങ്ങള്‍ ഒരുക്കി പുത്തന്‍ ആശയവുമായി ഒരുങ്ങി തന്നെ ആണ് രാഹുലിന്റെ പുറപ്പാട്.തലമുറ മാറ്റത്തോടൊപ്പം ജനങ്ങളുമായി ഇഴുകിചേരുന്ന പഴയ ഗാന്ധി കുടുംബശൈലിയും രാഹുലിനെ പുതിയ തലത്തില്‍ എത്തിച്ചിരിക്കുന്നു.പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൊണ്ട് ബിജെപിയെ തകര്‍ക്കാന്‍ രാഹുല്‍ പദ്ധതിയൊരുക്കി കഴിഞ്ഞു എന്നാണ് കേള്‍ക്കുന്നത്.കാര്യങ്ങള്‍ ബിജെപിയെ സംബന്ധിച്ച് അത്ര സുഖകരമല്ലെന്നാണ് സൂചന. കോണ്‍ഗ്രസ് ഓരോ ദിനം പിന്നിടുമ്പോഴും കരുത്തുറ്റ പാര്‍ട്ടിയായി വരികയാണ്. അതും രാഹുലിന്റെ നേതൃത്വത്തില്‍ തന്നെ. മോദി സര്‍ക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുമുണ്ട്. ദളിതുകളും കര്‍ഷകരും ഒന്നടങ്കം ബിജെപിക്ക് എതിരാണ്. ഇവരെ ഇണക്കാന്‍ ഇതുവരെ പാര്‍ട്ടിക്ക് സാധിച്ചിട്ടുമില്ല.രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ കൊണ്ടുവന്ന പുതിയ രീതിയാണ് യാത്ര മോഡല്‍. ഇതൊരു പ്രചാരണ തന്ത്രമാണ്. ഗുജറാത്തിലും ഇപ്പോള്‍ കര്‍ണാടകയിലും ഈ പ്രചാരണ തന്ത്രങ്ങള്‍ കൊണ്ട് നിരവധി അനുയായികളെ സ്വന്തമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താഴെ തട്ടിലുള്ള ജനങ്ങളുമായി സംവദിക്കുക എന്നതാണ് യാത്ര മോഡലിന്റെ പ്രധാന ലക്ഷ്യം. ഗുജറാത്തില്‍ ബിജെപിയെ നൂറില്‍ താഴെ സീറ്റില്‍ ഒതുക്കാന്‍ കഴിഞ്ഞത് രാഹുലിന്റെ യാത്രകളാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഗുജറാത്തില്‍ നവ് സര്‍ജന്‍ എന്നപേരിലും കര്‍ണാടകയില്‍ ആശിര്‍വാദ് എന്ന പേരിലുമാണ് അദ്ദേഹം റാലികള്‍ നടത്തിയത്. ഇത് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇതിനോട് യോജിച്ചിട്ടുണ്ട്. കര്‍ണാടകയിലും ഇത് വിജയം കണ്ടാല്‍ 2019ല്‍ മോദിയെ കെട്ടുകെട്ടിക്കുക എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.ഇപ്പോള്‍ രാജ്യത്തുണ്ടായ ബലാത്സംഗ കേസുകളും അത് BJP സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും പരക്കെ വിമര്‍ശന വിധേയമായിട്ടുണ്ട്.വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് വലിയ രീതിയില്‍ പ്രതിഫലിക്കാന്‍ സാധ്യത ഉണ്ട്.പ്രത്യേക വാഹനങ്ങള്‍ യാത്രയ്ക്കായി കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ ബെംഗളൂരുവില്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത് സാധാരണക്കാരുമായി രാഹുല്‍ സംസാരിച്ചത് വലിയ ജനപ്രീതിക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിനെ പണക്കാരന്റെ യാത്ര എന്ന് അധിക്ഷേപിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. രാഹുലിന്റെ നീക്കങ്ങള്‍ കണ്ട് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ പോലും ഓട്ടോറിക്ഷയില്‍ കയറി പ്രചാരണം നടത്തി എന്നത് ബിജെപിക്ക് നാണക്കേടാവുകയും ചെയ്തു. അതേസമയം പ്രത്യേക ഇസുസു ബസുകളാണ് രാഹുല്‍ പ്രചാരണത്തിനായി ഒരുക്കിയിരിക്കുന്നത്. ഗുജറാത്തില്‍ രാഹുല്‍ പ്രചാരണം നടത്തിയതും കര്‍ണാടകത്തില്‍ ഇപ്പോള്‍ പ്രചാരരണം നടത്തിക്കൊണ്ടിരിക്കുന്നതും ഈ ബസിലാണ്. ഓരോ സംസ്ഥാനത്തെയും നിര്‍ണായക വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാക്കണമെന്നും രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യുപി കിസാന്‍ യാത്രയെ മാതൃകയാക്കാനും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.ഒരു നേതാവ് എന്ന നിലയില്‍ രാഹുല്‍ വമ്പന്‍ വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ബിജെപി വിലയിരുത്തുന്നു. എന്നാല്‍ പൊതുമണ്ഡലത്തില്‍ രാഹുലിന്റെ ഇമേജ് താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കണമെന്ന് ദേശീയ നേതൃത്വം ബിജെപി നേതാക്കളോട് പറഞ്ഞിട്ടുണ്ട്. അതേസമയം കര്‍ണാടകത്തില്‍ അമിത് ഷായെക്കാള്‍ തിളങ്ങിയ രാഹുല്‍ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. സാധാരണ ഗതിയില്‍ എല്ലാ സംസ്ഥാനങ്ങളിലും അമിത് ഷായുടെ പ്രചാരണത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാല്‍ കര്‍ണാടകയില്‍ ഇത് വലിയ ഫലം കണ്ടില്ല. ഗുജറാത്തിലും അദ്ദേഹത്തിന് വലിയ രീതിയിലുള്ള ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപി 150 സീറ്റ് നേടുമെന്നായിരുന്നു അമിത് ഷാ ഗുജറാത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ വലിയ ഇടിവാണ് ഉണ്ടായത്. ജനങ്ങള്‍ക്ക് രാഹുലില്‍ വിശ്വാസം ഉണ്ടായിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.രാഹുലിന്റെ വരവോടെ ബിജെപി ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനായാസം ജയിക്കാമെന്ന് കരുതിയ ബിജെപിക്ക് ഇനി അത് സാധിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇനി അഥവാ ഭരണം നിലനിര്‍ത്താന്‍ സാധിച്ചാലും 2014ലെ ഭൂരിപക്ഷം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് ബിജെപി മനസിലാക്കിയിട്ടുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *