ഭാ​ര​ത് ബ​ന്ദ്: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 144 പ്ര​ഖ്യാ​പി​ച്ചു

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ഭാ​ര​ത് ബ​ന്ദി​നെ തു​ട​ര്‍​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 144 പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ തൊ​ഴി​ലു​ക​ളി​ലെ ജാ​തി സം​വ​ര​ണത്തിനെതിരെ ചി​ല സം​ഘ​ട​ന​ക​ള്‍ ഇ​ന്ന് ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദി​ല്‍ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​ര്‍, ഭാ​ര​ത്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ല്‍, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ നൈ​നി​റ്റാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് 144 പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദി​ല്‍ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഭാ​ര​ത് ബ​ന്ദി​ല്‍ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഭാ​ര​ത് ബ​ന്ദി​നെ സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു സം​ഘ​ട​ന​യും ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല.


  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •