പുതിയ എക് ദോ തീൻ… ജാക്വിലിന്‍ ഓവറാക്കി കുളമാക്കിയെന്ന് സംവിധായകനും കൂട്ടരും, സൂപ്പറെന്ന് സൽമാൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്നും പ്രേക്ഷകരെ ഹരം ക്കൊള്ളിക്കുന്ന ഗാനമാണ് തേസാബ് എന്ന ചിത്രത്തിലെ ഏക് ദോ തീൻ എന്ന പാട്ട്. മാധുരി ദീക്ഷിത്തിന്റെ മനോഹരമായ നൃത്ത ചുവടുകൾ ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു. വർഷങ്ങൾ പിന്നിട്ടാലും അത്രമാത്രം ജനശ്രദ്ധ ലഭിച്ച ഗാനമാണിത്. അതു കൊണ്ടാണ് ബാഗി 2 വൽ ഗാനം വീണ്ടും ഉൾപ്പെടുത്തിയത്. ഇത് പ്രേക്ഷകർക്കിടയിൽ ഒരു ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. മാധുരി തകർത്താടിയ ഗാനത്തിൽ ജാക്വലിന്‍ ഫെര്‍ണാണ്ടസ് ചുവട് വയ്ച്ചിരിക്കുന്നത്.

ബാഗി 2 വിലെ ഈ ഗാനം പുറത്തിറങ്ങിയതോടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പാട്ടിനെതിരെ വിവാദങ്ങളും തല പൊക്കിയിട്ടുണ്ട്. പുതിയ ഏക് ദോ തീൻ എന്ന ഗാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് തേസാബിന്റെ സംവിധായകന്‍ എന്‍.ചന്ദ്രയും നൃത്തസംവിധായകന്‍ സരോജ് ഖാനുമാണ്. മാധുരി ദക്ഷിത്തിന്റെ നൃത്തചുവടുകളെ കൊല്ലുന്നതിനു തുല്യമാണ് പുതിയ ഭാഗത്തിലെ ജാക്വിലിന്റെ പ്രകടനം. മാധുരി മനോഹരമാക്കിയ നൃത്ത ചുവടുകൾ ലൈംഗിക ചുവടുകളിലേയ്ക്ക് തരം താഴ്ത്തി എന്നാണ് ഇവരുടെ വാദം.

വിവാദം ചൂട് പിടിക്കുമ്പോൾ ജാക്വിലിനു പിന്തുണയുമായി ബോളിവുഡ് താരം സൽമാൻഖാൻ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് നടിയെ പിന്തുണച്ച് സൽമാൻ രംഗത്തെത്തിയിരിക്കുന്നത്. നൃത്ത സംവിധായകൻ സരോജ് ഖാന്റെ നൃത്ത ചുവടുകളോട് താരം നീതി പുലർത്തിയെന്നായിരുന്നു സല്ലുവിന്റെ കമന്റ് . വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ഈ ഗാനത്തിന്റെ ജനപ്രീതിയിൽ അഭിമാനം കൊള്ളുന്നുവെന്നും ഒരിക്കല്‍ കൂടി എല്ലാവരും ഗാനത്തെ ആസ്വദിക്കണമെന്നും സല്‍മാന്‍ ട്വീറ്ററില്‍ കുറിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *