ഏകദിന മത്സരം തിരുവനന്തപുരത്ത് -കൊച്ചിയില്‍ പുതിയ അന്തര്‍ദേശീയ ക്രിക്കറ്റ്‌ സ്റ്റേഡിയം

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ഇന്ത്യ -വെസ്റ്റ്‌ഇന്‍ഡീസ് ഏകദിന മത്സരം നവംബര്‍1 നു തിരുവനന്തപുരത്ത് നടത്താന്‍ കെ സി എ തത്വത്തില്‍ അംഗീകരിച്ചു.സ്പോര്‍ട്സ് മന്ത്രി എ സി മൊയ്തീനുമായുള്ള സംഭാഷണത്തിന് ശേഷം ആണ് ഇത്തരം ഒരു തീരുമാനം എടുത്തത്‌.കെ സി എ യുടെ ജനറല്‍ ബോഡി മീറ്റിങ്ങിനു ശേഷം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് കെ സി എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.കൊച്ചിയില്‍ പുതിയ ഇന്റര്‍നാഷണല്‍ സ്റ്റേഡിയെം കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ക്രിക്കറ്റ്‌ നടത്താനുള്ള തീരുമാനം കേരള ബ്ലാസ്ടെര്സ് ഉടമ സച്ചിനും,ഗാംഗുലിയും ശശി തരൂരും ഉള്‍പ്പടെയുള്ളവര്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.ഒക്ടോബര്‍ മുതല്‍ നാല് മാസത്തേക്ക് നടത്തുന്ന ISL മത്സരത്തിനുള്ള ഫുട്ബോള്‍ സ്റ്റേഡിയം മോശമാക്കപ്പെടുമെന്ന ചിന്തയാണ് ഈ തീരുമാനത്തിന് പിന്നില്‍.ഇനി പുതിയ സ്റ്റേഡിയം വരുന്നതുവരെ കൊച്ചിയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാത്തിരിക്കാം.


  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *