സിഎജി നടപടി വിഡ്ഢിത്തവും ബുദ്ധിശൂന്യവും: വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷൻ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിഴിഞ്ഞം തുറമുഖ നിർമാണ കരാർ പരിശോധനയുമായി ബന്ധപ്പെട്ടു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സ്വീകരിച്ചനടപടിക്രമങ്ങൾക്കു ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ രൂക്ഷ വിമർശനം.പൂർണമായും സർക്കാർ സഹായത്തോടെയുള്ള പദ്ധതിയുടെ സാമ്പത്തിക വിലയരുത്തലിനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗണത്തിൽ പെടുത്തിയ സിഎജിയുടെ അടിസ്ഥാന നടപടി വിഡ്ഢിത്തവും ബുദ്ധിശൂന്യവുമാണെന്നുകമ്മിഷൻ വിലയിരുത്തി.

നഷ്ടവും ലാഭവും കണക്കാക്കാതെ സർക്കാരിന്റെ നയപരമായ തീരുമാനമാണു വിഴിഞ്ഞം പദ്ധതിയെന്നും അതു വിലയിരുത്താൻ സിഎജിക്ക് അവകാശമുണ്ടോ എന്നും കമ്മിഷൻ ചോദിച്ചു. സിഎജിയുടെ കണ്ടെത്തലുകളോട് ഇപ്പോഴത്തെ സർക്കാരിനു യോജിപ്പാണെങ്കിൽ, കൂടുതൽ നഷ്ടത്തിന് ഇടയാക്കാതെ പദ്ധതി റദ്ദാക്കുന്നതിനെ കുറിച്ചു നിലപാട് അറിയിക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു. സാമ്പത്തികമായി പദ്ധതി പ്രയോജനം ചെയ്യില്ലെന്ന പഠന റിപ്പോർട്ട് ഉണ്ടായിട്ടും 2006–11 ലെ വി.എസ്.അച്യുതാനന്ദൻ സർക്കാരാണു പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്നു തുറമുഖ വകുപ്പ് മുൻ സെക്രട്ടറി ജെയിംസ് വർഗീസ് വ്യക്തമാക്കി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *