ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ഇന്നു മുതല്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തു ബ​​സ് ചാ​​ര്‍​​ജ് വ​​ര്‍​​ധ​​ന ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ല്‍ വ​​രും. ഓ​ര്‍​ഡി​ന​റി മി​നി​മം ചാ​ര്‍​ജ് ഏ​ഴി​ല്‍നി​ന്ന് എ​ട്ടു രൂ​പ​യാ​യും കി​ലോ​മീ​റ്റ​ര്‍ നി​ര​ക്ക് 64 പൈ​സ​യി​ല്‍ നി​ന്ന് 70 പൈ​സ​യാ​യും ഉ​യ​രും. ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റെ മി​നി​മം ചാ​ര്‍​ജ് 11 രൂ​പ​യും കി​ലോ​മീ​റ്റ​ര്‍ നി​ര​ക്ക് 75 പൈ​സ​യു​മാ​യും സൂ​പ്പ​ര്‍ ഫാ​സ്റ്റി​ന്‍റേ​ത് യ​ഥാ​ക്ര​മം 15 രൂ​പ​യും 78 പൈ​സ​യു​മാ​യും കൂ​ടും.

ജ​​ന്‍​​റം ലോ ​​ഫ്ളോ​​ര്‍ നോ​​ണ്‍ എ​​സി ബ​​സു​​ക​​ളു​​ടെ മി​​നി​​മം നി​​ര​​ക്ക് എ​ട്ടി​ല്‍ നി​ന്നു 10 രൂ​​പ​​യാ​​ക്കി ഉ​​യ​​ര്‍​​ത്തി. കി​​ലോ​​മീ​​റ്റ​​ര്‍ ചാ​​ര്‍​​ജ് 70 പൈ​​സ​​യി​​ല്‍നി​​ന്ന് 80 ആ​​ക്കി ഉ​​യ​​ര്‍​​ത്തി. ലോ ​​ഫ്ളോ​​ര്‍ എ​​സി ബ​​സു​​ക​​ളു​​ടെ മി​​നി​​മം നി​​ര​​ക്ക് 20 രൂ​​പ​​യാ​​ക്കി. 15 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള ടി​​ക്ക​​റ്റി​​ന് സെ​​സ് കൂ​​ടി ഈ​​ടാ​​ക്കു​​ന്ന​​തി​​നാ​​ല്‍ 21 രൂ​​പ ന​​ല്‍​​കേ​​ണ്ടി വ​​രും. കി​​ലോ​​മീ​​റ്റ​​ര്‍ നി​​ര​​ക്ക് 1.50 രൂ​​പ​​യാ​യി തു​ട​രും. സ്കാ​​നി​​യ- വോ​​ള്‍​​വാ ബ​​സു​​ക​​ളു​​ടെ മി​​നി​​മം ചാ​​ര്‍​​ജ് 80 രൂ​​പ​യും കി​​ലോ​​മീ​​റ്റ​​ര്‍ നി​​ര​​ക്ക് ര​​ണ്ടു രൂ​​പ​​യും ആക്കി


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *