ബി.ജെ.പി കോട്ടകള്‍ തകര്‍ത്ത് കോണ്‍ഗ്രസ്സ് മുന്നേറ്റം !

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അട്ടിമറി വിജയം നേടിയതിന് പിന്നാലെ മധ്യപ്രദേശിലും ബി.ജെ.പിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച്‌ കോണ്‍ഗ്രസ്സ് മുന്നേറ്റം.

ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ്സ് ആണ് ബി.ജെ.പിക്ക് തിരിച്ചടി നല്‍കി വിജയിച്ചിരിക്കുന്നത്.

നിയമസഭ – ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാവിക്കോട്ടയിലെ ഈ അപ്രതീക്ഷിത തിരിച്ചടി ബി.ജെ.പി ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കേന്ദ്രത്തില്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വീണ്ടും വരാന്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ എം.പിമാരെ വിജയിപ്പിക്കേണ്ടതുണ്ട്.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നു. പതിനൊന്നാം റൗണ്ടിലെത്തിയപ്പോള്‍ ബിജെപി നേരിയ മുന്‍തൂക്കം കാണിച്ചിരുന്നെങ്കിലും പതിനെട്ടാം റൗണ്ട് എത്തിയതോടെ കോണ്‍ഗ്രസ്സ് മുന്നിലേക്ക് വരികയായിരുന്നു. മുംഗാവലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്ര സിംഗ് യാദവ് 70,808 വോട്ടുകള്‍ നേടി വിജയിച്ചു. കോലാറസില്‍ മഹേന്ദ്ര സിംഗ് യാദവ് 8,000ത്തിലധികം വോട്ടുകള്‍ക്കാണ് ജയിച്ചത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *