പ്രി​​യ​​താ​​രം ശ്രീ​​ദേ​​വി​​ക്കു രാ​​ജ്യം യാ​​ത്രാ​​മൊ​​ഴി ന​​ല്കി

  •  
  •  
  •  
  •  
  •  
  •  
  •  
  •  

മും​​​​ബൈ: പ്രി​​യ​​താ​​രം ശ്രീ​​ദേ​​വി​​ക്കു രാ​​ജ്യം യാ​​ത്രാ​​മൊ​​ഴി ന​​ല്കി. ആ​​​​യി​​​​ര​​​​ങ്ങ​​​​ളെ സാ​​​​ക്ഷി​​​​യാ​​​​ക്കി മും​​​​ബൈ​​​​യി​​​​ലെ വി​​​​ലേ​​​​പാ​​​​ര്‍​​​​ലെ സേ​​​വാ സ​​​മാ​​​ജ് ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍ ശ്രീ​​ദേ​​വി​​യു​​ടെ മൃ​​ത​​ദേ​​ഹം സം​​​​സ്ക​​​​രി​​​​ച്ചു. ഭ​​​ര്‍​​​ത്താ​​​വ് ബോ​​​ണി ക​​​പൂ​​​ര്‍ ചി​​​ത​​​യ്ക്കു തീ ​​​കൊ​​​ളു​​​ത്തി. മ​​​​ക്ക​​​​ളാ​​​​യ ജാ​​​​ന്‍​​​​വി​​​​യും ഖു​​ഷി​​യും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പൂ​​ര്‍​​ണ ഔ​​ദ്യോ​​ഗി​​ക​​ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​സ്കാ​​​​രം. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ള്‍ സം​​​​സ്കാ​​​​ര​​​​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കു​​​​കൊ​​​​ണ്ടു.

ലോ​​​​ഖ​​​​ണ്ഡ്​​​​വാ​​​​ല​​​​യി​​​​ലെ ശ്രീ​​​​ദേ​​​​വി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ല്‍​​​​നി​​​​ന്ന് രാ​​​​വി​​​​ലെ ഒ​​​​ന്‍​​​​പ​​​​തി​​​​നു മൃ​​​​ത​​​​ദേ​​​​ഹം സെ​​​ലി​​​ബ്രേ​​​ഷ​​​ന്‍ ക്ല​​​​ബ്ബി​​​​ല്‍ എ​​​ത്തി​​​ച്ചു. പ​​​ത്തി​​​നാ​​​ണു പൊ​​​തു​​​ദ​​​ര്‍​​​ശ​​​ന​​​ത്തി​​​നാ​​​യി വ​​​ച്ച​​​ത്. പ്രി​​യതാ​​ര​​ത്തെ അ​​വ​​സാ​​ന​​മാ​​യി ഒ​​രു​​നോ​​ക്കു​​കാ​​ണാ​​ന്‍ സി​​നി​​മ-​​രാ​​ഷ്​​ട്രീ​​യ-​​സാം​​സ്കാ​​രി​​ക രം​​ഗ​​ങ്ങ​​ളി​​ല്‍​​നി​​ന്നു​​ള്ള ആ​​യി​​ര​​ങ്ങ​​ളാ​​ണെ​​ത്തി​​യ​​ത്. 12.30 വ​​രെ​​യാ​​ണു പൊ​​തു​​ദ​​ര്‍​​ശ​​ന​​മെ​​ന്ന് അ​​റി​​യി​​ച്ചെ​​ങ്കി​​ലും സ​​മ​​യം നീ​​ണ്ടു.​​വി​​ലാ​​പ​​യാ​​ത്ര ര​​ണ്ടു മ​​ണി​​യോ​​ടെ​​യാ​​ണ് ആ​​രം​​ഭി​​ച്ച​​ത്.

പൊ​​തു​​ദ​​ര്‍​​ശ​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ഴും നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ള്‍ ശ്രീ​​ദേ​​വി​​ക്ക് അ​​ന്തി​​മോ​​പ​​ചാ​​രം അ​​ര്‍​​പ്പി​​ക്കാ​​നാ​​യി കാ​​ത്തു​​നി​​ല്‍​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. ചു​​​​വ​​​​ന്ന കാ​​​​ഞ്ചീ​​​​പു​​​​രം പ​​​​ട്ടു​​​​സാ​​​​രി​​​​യി​​​​ല്‍ പൊ​​​​തി​​​​ഞ്ഞ ന​​​​ടി ശ്രീ​​​​ദേ​​​​വി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം പു​​​​ഷ്പാ​​​​ലം​​​​കൃ​​​​ത​​​​ വാ​​​​ഹ​​​​ന​​​​ത്തി​​​​ലാ​​ണു വി​​ലേപാ​​ര്‍​​ലെ സേ​​വാ സ​​മാ​​ജ് ശ്മ​​ശാ​​ന​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്. പു​​​​ഷ്പ​​​​മ​​​​ഞ്ചം ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ഏ​​​​ഴു കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം ദൂ​​​​രം റോ​​​​ഡി​​​​നി​​​​രു​​​​വ​​​​ശ​​​​വും ത​​ടി​​ച്ചു​​കൂ​​ടി​​യ ആ​​യി​​ര​​ങ്ങ​​ളോ​​ട് വി​​ലാ​​പ​​യാ​​ത്ര ക​​ട​​ന്നു​​പോ​​കാ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ബോ​​​​ണി​​​​ ക​​​​പൂ​​​​റി​​​​ന്‍റെ മ​​​​ക​​​​ന്‍ അ​​​​ര്‍​​​​ജു​​​​ന്‍ ക​​​​പൂ​​​​ര്‍ കൈ​​കൂ​​പ്പി അ​​​​ഭ്യ​​​​ര്‍​​​​ഥി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​ങ്ങ​​​​ളാ​​​​യ രേ​​​​ഖ, ഹേ​​​​മ​​​​മാ​​​​ലി​​​​നി, മാ​​​​ധു​​​​രി ദീ​​​​ക്ഷി​​​​ത്, വി​​​​ദ്യാ​​​​ബാ​​​​ല​​​​ന്‍, ഐ​​​​ശ്വ​​​​ര്യ​​​​റാ​​​​യി ബ​​​​ച്ച​​​​ന്‍, സു​​​​സ്മി​​​​ത സെ​​​​ന്‍, കാ​​​​ജ​​​​ല്‍, അ​​​​ജ​​​​യ് ദേ​​​​വ്​​​​ഗ​​​​ണ്‍, ദീ​​​​പി​​​​ക പ​​​​ദു​​​​കോ​​​​ണ്‍, റാ​​ണി മു​​ഖ​​ര്‍​​ജി, റി​​​​തേ​​​​ഷ് ദേ​​​​ശ്മു​​​​ഖ്, സി​​​​ദ്ധാ​​​​ര്‍​​​​ഥ് മ​​​​ല്‍​​​​ഹോ​​​​ത്ര, ത​​​​നു​​​​ജ, മ​​​​ക​​​​ള്‍ ത​​​​നി​​​​ഷ, സി​​​​നി​​​​മ​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​രാ​​​​യ ശേ​​​​ഖ​​​​ര്‍ ക​​​​പൂ​​​​ര്‍, ക​​​​ര​​​​ണ്‍ ജോ​​​​ഹ​​​​ര്‍, രാ​​​​കേ​​​​ഷ് റോ​​​​ഷ​​​​ന്‍, സി​​​​ബി​​​​എ​​​​ഫ്സി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ പ്ര​​​​സൂ​​​​ണ്‍ ജോ​​​​ഷി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ രാ​​​​വി​​​​ലെ​​​​ത​​​​ന്നെ ക്ല​​​​ബ്ബി​​​​ലെ​​​​ത്തി അ​​​​ന്ത്യോ​​​​പ​​​​ചാ​​​​ര​​​​മ​​​​ര്‍​​​​പ്പി​​​​ച്ചു. വി​​​​ഐ​​​​പി​​​​ക​​​​ള്‍​​​​ക്കു ക്ല​​​ബ്ബി​​​ല്‍ പ്ര​​​​ത്യേ​​​​കം സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു.


  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *