പിഎന്‍ബി തട്ടിപ്പ്; ഓഡിറ്റര്‍ അറസ്റ്റില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂ​​​ഡ​​​ല്‍​​​ഹി: വ​​​ജ്ര​​​വ്യാ​​​പാ​​​രി നീ​​​ര​​​വ് മോ​​​ദി​​​ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ല്‍ ബാ​​​ങ്കി​​​ല്‍ (പി​​എ​​ന്‍​​ബി) നി​​​ന്ന് 11,346 കോ​​​ടി രൂപയു​ടെ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി രാ​​​ജ്യംവി​​​ട്ട സംഭവത്തില്‍ ബാങ്ക് ഓഡിറ്ററെ സിബിഐ അറസ്റ്റ് ചെയ്തു. ചീഫ് മാനേജര്‍ തസ്തികയിലുള്ള ഓഡിറ്റര്‍ എം.കെ.ശര്‍മയാണ് അറസ്റ്റിലായത്. ഓഡിറ്റിംഗ് സംവിധാനങ്ങളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇയാളെ ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

അതേ സമയം നീരവ് മോദി നടത്തിയ ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. നീരവ് മോദിയ്ക്കും ബിസിനസ് പങ്കാളി മെഹുല്‍ ചോസ്കിയ്ക്കും മറ്റു ബാങ്കുകള്‍ കൂടി വായ്പ നല്‍കിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റു 16 ബാങ്കുകളുടെ വിശദാംശങ്ങള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തേടി. സിബിഐയും ഇഡിയും പിഎന്‍ബിയില്‍ ഇവര്‍ നടത്തിയ 11,300 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് നിലവില്‍ അന്വേഷിക്കുന്നത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •