താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അഷ്റഫ് ഗനി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാബൂള്‍ > താലിബാന്‍ ഭീകരസംഘടനയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി. താലിബാനെ നിയമപരമായ രാഷ്ട്രീയ സംഘടനയായി അംഗീകരിക്കാമെന്നും ഗനി വാഗ്ദാനം ചെയ്തു. അഫ്ഗാനില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണ് ചര്‍ച്ചകളുടെ ലക്ഷ്യം.

കാബൂളില്‍ ആരംഭിച്ച സഹകരണ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഗനി. ഉപാധികളൊന്നുമില്ലാതെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതെന്നും സമാധാന കരാറാണ് ലക്ഷ്യമെന്നും ഗനി പറഞ്ഞു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •