കേരളാ ബ്ലാസ്റ്റേഴ്സ് പുറത്ത്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബംഗളുരു/മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ്‍ നാലില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പുറത്തായി.
ഇല്ലെന്നു പറയണമെങ്കില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കുറഞ്ഞത് 12 ഗോള്‍ വ്യത്യാസത്തില്‍ ബംഗളുരു എഫ്.സിയെ തോല്‍പിക്കണം ഒപ്പം ഗോവ എഫ്.സിയും ജംഷഡ്പുര്‍ എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിക്കുകയും വേണം.
ഫുട്ബോള്‍ അല്ലെ എന്തും സംഭവിക്കാമെന്നു പറയുന്ന ശുഭാപ്തി വിശ്വാസികള്‍ക്കു പോലും ഇത് അസംഭവ്യമെന്നു പറയാതെ വയ്യ. ഇതോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീസണ്‍ നാലിലെ അങ്കങ്ങള്‍ ഇന്നത്തോടെ അവസാനിക്കും.
ഇന്നു നടക്കുന്ന മത്സരത്തില്‍ ബംഗളുരു എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇന്നലെ എ.ടി.കെയ്ക്കെതിരേ ഗോവ എഫ്.സി. ഒന്നിനെതിരേ അഞ്ചു ഗോളിന്റെ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് ഒരു മത്സരം ബാക്കിനില്‍ക്കെ തന്നെ ബ്ലാസ്റ്റേഴ്സിന്റെ വിധിയെഴുതപ്പെട്ടത്.
നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി ബംഗളുരു എഫ്.സിയും 29 പോയിന്റുമായി പുനെ സിറ്റിയും ചെന്നൈയിന്‍ എഫ്.സിയുമാണ് പ്ലേ ഓഫ് ഉറപ്പാക്കിയത്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനു വേണ്ടിയാണ് ഗോവ-ജംഷഡ്പുര്‍-ബ്ലാസ്റ്റേഴ്സ് എന്നിവര്‍ മത്സരിച്ചത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •