ഉത്തരകൊറിയ സിറിയക്ക് ആയുധം നല്‍കുന്നുവെന്ന് യുഎന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐക്യരാഷ്ട്രസഭ > ഉത്തരകൊറിയ സിറിയക്ക് ആയുധം നല്‍കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. രാസായുധം നിര്‍മിക്കാന്‍ സഹായകമാകുന്ന ഉപകരണങ്ങള്‍ നല്‍കുന്നതായാണ്് യുഎന്‍ രഹസ്യറിപ്പോര്‍ട്ട് പറയുന്നത്. 2012നും 2017നുമിടയില്‍ നാല്‍പ്പതോളം കയറ്റുമതികള്‍ ഇതിനായി നടത്തിയിട്ടുണ്ട്.

സിറിയയിലെ ആയുധനിര്‍മാണ കേന്ദ്രങ്ങളില്‍ ഉത്തരകൊറിയന്‍ മിസൈല്‍ വിദഗ്ധരെ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന രാസായുധപ്രയോഗവുമായാണ് അന്താരാഷ്ട്രസമൂഹം റിപ്പോര്‍ട്ടിനെ കൂട്ടിവായിക്കുന്നത്. ആസിഡിനെ പ്രതിരോധിക്കുന്ന തകിടുകള്‍, വാല്‍വ്, തെര്‍മോമീറ്ററുകള്‍ എന്നിവ ഉത്തരകൊറിയക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •