ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്രൈസ്റ്റ്ചര്‍ച്ച്‌: നയൂസിലന്‍ഡിനെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് 49.4 ഓവറില്‍ 223 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 73 പന്ത് ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 74 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്സറും സഹിതം 63 റണ്‍സ് നേടി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്സും 63 പന്തില്‍ നിന്ന് ആറു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 62 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പികള്‍.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •