ശ്രീദേവിയ്ക്ക് അന്തിമോപചാരമര്‍പ്പിച്ച്‌ ആയിരങ്ങള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുംബൈ: അന്തരിച്ച ബോളിവുഡിന്‍റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ലോഖണ്ഡ്വാല ഗ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ എത്തിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനം. ക്ലബിനുള്ളിലെ ഹാളിനകത്താണ്​ പൊതുദര്‍ശനത്തിന്​ വെച്ചിരിക്കുന്നത്. ക്ലബിനു പുറത്ത്​ വന്‍സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിന്‍റെ മുന്നില്‍ വലിയൊരു നിര ഇതിനകം തന്നെ നിരന്നുകഴിഞ്ഞു. ബോളിവുഡിനൊപ്പം വിദേശികളും ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *