ശൈഖ അയിഷ ബിന്ദ്​ റാഷിദ്​ ആല്‍ ഖലീഫക്ക്​ പൈലറ്റ്​ ലൈസന്‍സ്​

 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനാമ: ശൈഖ​ അയിഷ ബിന്ദ്​ റാഷിദ്​ ആല്‍ ഖലീഫ ഏവിയേഷന്‍ കോഴ്​സ്​ പാസായതിനെ തുടര്‍ന്നുള്ള ബിരുദദാന ചടങ്ങില്‍ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാഷിദ്​ ആല്‍ ഖലീഫയും ​ൈശഖ്​ അബ്​ദുല്ല ബിന്‍ റാഷിദ്​ ആല്‍ ഖലീഫയും സംബന്​ധിച്ചു. ശൈഖ്​ അയിഷ യു​.കെയില്‍ നിന്നാണ്​ കോഴ്​സ്​ പാസായത്​. ലൈറ്റ് എയര്‍വെയ്സ് കമാന്‍ഡ് സര്‍ട്ടിഫിക്കേഷനുമായി ‘സി’ ബിരുദമാണ്​ അവര്‍ നേടിയത്​. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്​ടി ഏജന്‍സി (ഇ.എ.എസ്​.എ) യുടെ ഗ്രൗണ്ട്​സ്​കൂള്‍ നടത്തിയ പരീക്ഷകളും ശൈഖ അയിഷ വിജയിച്ചിരുന്നു.

വിമാനം പറപ്പിക്കുന്നതിലുള്ള പരിശീലനവും കൊമേഴ്​സ്യല്‍ പൈലറ്റ്​ ലൈസന്‍സും അവര്‍ക്ക്​ ലഭിച്ചിട്ടുണ്ട്​. ശൈഖ അയിഷയുടെ അക്കാദമിക്​ വിജയത്തില്‍ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാഷിദ്​ ആല്‍ ഖലീഫയും ​ൈശഖ്​ അബ്​ദുല്ല ബിന്‍ റാഷിദ്​ ആല്‍ ഖലീഫയും അഭിനന്ദനം അറിയിച്ചു. ഏവിയേഷന്‍ കോഴ്​സ്​ മികച്ച രീതിയില്‍ വിജയിച്ചത്​ ഭാവിയിലും പ്രൊഫഷണല്‍ ജീവിതത്തിലും ഒരു പുതിയ തുടക്കമാകുമെന്ന പ്രത്യാശയും അവര്‍ പങ്കുവെച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *