താരത്തിനോട് പരിമിത ഓവര്‍ ക്രിക്കറ്റ് മാത്രം കളിക്കുവാന്‍ ആവശ്യപ്പെട്ട ഇംഗ്ലീഷ് ബോര്‍ഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദില്‍ റഷീദിനും അലക്സ് ഹെയില്‍സിനു പിന്നാലെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ തിരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. റഷീദും ഹെയില്‍സും തങ്ങളുടെ ഏകദിന, ടി20 ക്രിക്കറ്റ് മികച്ചതാക്കുവാനാണ് ഈ തീരുമാനം എടുത്തതെങ്കില്‍ ഹാംപ്ഷയര്‍, ഇംഗ്ലണ്ട് പേസ് ബൗളര്‍ റീസ് ടോപ്ലിയോട് ഇംഗ്ലീഷ് ബോര്‍ഡ് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ടോപ്ലിയുടെ പരിക്ക് ഭേദമാകുന്നതിന്റെ ഭാഗമായുള്ള വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം.

ഇംഗ്ലണ്ടിനായി ഏകദിനങ്ങളുടം ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരത്തിനെ പലപ്പോഴും പരിക്ക് അലട്ടുകയായിരുന്നു. ഇതിനാല്‍ തന്നെ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് തല്‍ക്കാലം ഒഴിഞ്ഞ് നില്‍ക്കുവാനാണ് ബോര്‍ഡ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *