വനിത ദിനത്തില്‍ രാജ്യത്തെ 200 സ്റ്റേഷനുകളില്‍ സാനിറ്ററി നാപ്കിന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 200 റെയില്‍വെ സ്റ്റേഷനുകളില്‍ സാനിറ്ററി നാപ്കിന്‍ വിതരണ- സംസ്ക്കരണ യൂണിറ്റുകള്‍ തുടങ്ങുമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോപാല്‍. ലോക വനിത ദിനമായ മാര്‍ച്ച്‌ എട്ടിന് ഇത് നടപ്പിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ദസ്തകില്‍ നിര്‍മ്മാണം ആരംഭിച്ച സാനിറ്ററി നാപ്കിന്‍ സെന്റര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി സൗഹാര്‍ദ്രപരവും (ഇക്കോ-ഫ്രണ്ട്ലി), വിലകുറഞ്ഞതുമായ നാപ്കിനുകളാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്നത്. കേന്ദ്ര റെയില്‍വെ വനിത ക്ഷേമ ഓര്‍ഗനൈസേഷന്‍ മുന്‍കൈയെടുത്താണ് ഉല്‍പ്പാദനം ആരംഭിച്ചത്.

രാജ്യത്ത് ഇത്തരം പദ്ധതികള്‍ വികസിപ്പിക്കണമെന്നും ഇതിന് ദേശീയ സാമൂഹിക വകുപ്പ് നേതൃത്വം നല്‍കണമെന്നും ഗോയല്‍ ആവശ്യപ്പെട്ടു. റെയില്‍വെയുടെ, ഡല്‍ഹിയിലെ ഹെഡ് ക്വര്‍ട്ടറായ ബറോഡ ഹൗസില്‍ ഇതിനോടകം തന്നെ സാനിറ്ററി നാപ്കിന്‍ വിതരണ-സംസ്ക്കരണ കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു.

2018 ജനുവരി ഒന്നിനാണ് ദസ്തകില്‍ ചിലവ് കുറഞ്ഞ രീതിയിലുള്ള നാപ്കിനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചത്. സാമ്ബത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം ഒരു നടപടി ആരംഭിക്കാന്‍ തീരമാനമെടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *