റെക്കോര്‍ഡ് ബുക്കിംഗ്; 60,000 പിന്നിട്ട് മാരുതി സ്വിഫ്റ്റ് ബുക്കിംഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിപണിയില്‍ എത്തി ഒരു മാസം തികയും മുമ്ബെ മാരുതി സുസുക്കി സ്വിഫ്റ്റ് ബുക്കിംഗ് അറുപതിനായിരം പിന്നിട്ടു. വില പ്രഖ്യാപിക്കും മുമ്ബെ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരി 18 മുതലാണ് സ്വിഫ്റ്റ് ബുക്കിംഗ് മാരുതി ആരംഭിച്ചത്.

മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്‌ബാക്ക് 2018 ഓട്ടോ എക്സ്പോയിലൂടെയാണ് വിപണിയില്‍ എത്തിയത്. സ്ഥിതി ഇതെങ്കില്‍ അടുത്ത ഒരുമാസത്തിനകം ഒരു ലക്ഷം ബുക്കിംഗ് സ്വിഫ്റ്റ് പിന്നിടുമെന്നാണ് പ്രതീക്ഷ. 4.99 ലക്ഷം രൂപയാണ് സ്വിഫ്റ്റ് പെട്രോള്‍ ബേസ് മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ വകഭേദത്തിന് 8.29 ലക്ഷം രൂപയാണ് വില. പന്ത്രണ്ടു വകഭേദങ്ങളിലായാണ് (ആറ് പെട്രോള്‍, ആറ് ഡീസല്‍) പുതിയ സ്വിഫ്റ്റിന്റെ ഒരുക്കം.

6,000 rpm ല്‍ 83 bhp കരുത്തും 4,000 rpm ല്‍ 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് സ്വിഫ്റ്റിന്റെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍. 4,000 rpm ല്‍ 74 bhp കരുത്തും 2,000 rpm ല്‍ 190 Nm torque ഉം 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ മാരുതി ഒരുക്കിയിട്ടുണ്ട്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •