രോഹിത് ശതകത്തില്‍ മിന്നിപ്പൊലിഞ്ഞു; ഇന്ത്യയെ ലുംഗി മുറുക്കിക്കെട്ടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോ​ര്‍​ട്ട് എ​ലി​സ​ബ​ത്ത്: മു​ന്‍​നി​ര ന​ല്‍​കി​യ മി​ക​ച്ച തു​ട​ക്കം ക​ള​ഞ്ഞു​കു​ളി​ച്ച ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ 274ല്‍ ​ഒ​തു​ങ്ങി. രോ​ഹി​ത് ശ​ര്‍​മ​യു​ടെ സെ​ഞ്ചു​റി മു​ക​വി​ല്‍ കു​തി​ച്ച ഇ​ന്ത്യ പ​ക്ഷേ, രോ​ഹി​ത് പു​റ​ത്താ​യ​ശേ​ഷം ലും​ഗി എ​ന്‍​ഗി​ഡി​യു​ടെ പേ​സി​നു മു​ന്നി​ല്‍ ത​ക​രു​ക​യാ​യി​രു​ന്നു. നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ എ​ന്‍​ഗി​ഡി​യാ​ണ് ഇ​ന്ത്യ​യെ 300 ല്‍ ​എ​ത്തു​ന്ന​തി​ല്‍​നി​ന്നു ത​ട​ഞ്ഞ​ത്. കോ​ഹ്ലി​യു​ടെ​യും ര​ഹാ​നെ​യു​ടെ​യും റ​ണ്ണൗ​ട്ടു​ക​ളും ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

രോ​ഹി​തി​ന്‍റെ 17-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ് പോ​ര്‍​ട്ട് എ​ലി​സ​ബ​ത്തി​ല്‍ കു​റി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് രോ​ഹി​ത് മൂ​ന്ന​ക്കം ക​ട​ക്കു​ന്ന​ത്.

നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് രോ​ഹി​തും ധ​വാ​നും മി​ക​ച്ച തു​ട​ക്കം ന​ല്‍​കി​യെ​ങ്കി​ലും അ​മി​താ​വേ​ശം ധ​വാ​നു വി​ന​യാ​യി. ഇ​ന്ത്യ​ന്‍ സ്കോ​ര്‍ 48ല്‍ ​റ​ബാ​ഡ​യു​ടെ പ​ന്തി​ല്‍ പു​ള്‍​ഷോ​ട്ടി​നു ശ്ര​മി​ച്ച ധ​വാ​ന്‍(34) ഫെ​ലു​ക്വോ​യ്ക്കു ക്യാ​ച്ച്‌ ന​ല്‍​കി മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ കോ​ഹ്ലി​യും രോ​ഹി​തും ചേ​ര്‍​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് 105 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​പ്പോ​ള്‍ രോ​ഹി​തു​മാ​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പി​ല്‍ കോ​ഹ്ലി(36) റ​ണ്ണൗ​ട്ടാ​യി. പി​ന്നാ​ലെ എ​ത്തി​യ ര​ഹാ​നെ(8)​യും രോ​ഹി​തു​മാ​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി.

ഇ​തി​നു​ശേ​ഷം ശ്രേ​യ​സ് അ​യ്യ​ര്‍​ക്കൊ​പ്പം ശ്ര​ദ്ധ​യോ​ടെ ബാ​റ്റു ചെ​യ്ത രോ​ഹി​ത് 107 പ​ന്തു​ക​ളി​ല്‍​നി​ന്നു സെ​ഞ്ചു​റി തി​ക​ച്ചു. നാ​ലാം വി​ക്ക​റ്റി​ല്‍ സ​ഖ്യം 60 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​പ്പോ​ള്‍ രോ​ഹി​ത്(115) എ​ന്‍​ഗി​ഡി​ക്ക് ഇ​ര​യാ​യി മ​ട​ങ്ങി. നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ പു​റ​ത്താ​യി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യും ക​രു​ത്ത് തെ​ളി​യി​ച്ചു. 30 റ​ണ്‍​സ് നേ​ടി ശ്രേ​യ​സ് അ​യ്യ​രും 17 പ​ന്തി​ല്‍ 13 റ​ണ്‍​സ് നേ​ടി ധോ​ണി​യും മ​ട​ങ്ങി​യ​തോ​ടെ 300 എ​ന്ന സ്കോ​ര്‍ ഇ​ന്ത്യ​യു​ടെ സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *