ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കി പ്രിയ പ്രകാശ് വാര്യര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന അഡാര്‍ ലവ്വിലെ നായികാ പ്രിയ പ്രകാശ് വാര്യര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ തരംഗമാകുകയാണ് .പ്രിയ കണ്ണെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ ഹിറ്റാണ്. എന്ന സംഭവം ഇതൊന്നുമല്ല .പ്രിയയുടെ ഇന്‍സ്റ്റാഗ്രാം പിന്തുടരുന്നവരില്‍ ഇപ്പോള്‍ കേരളത്തിന് പുറത്തുള്ളവരും ഉണ്ട് എന്നാണ് .

6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് പിന്തുടര്‍ന്നത്. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8.8 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് കെയില്‍ ജെന്നറിനെ പിന്തുടര്‍ന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും അഡാര്‍ ലവ്വിലെ പാട്ട് തന്നെയാണ് ഒന്നാമത് നില്‍ക്കുന്നത് .

ഏകദേശം 4 ദിവസംകൊണ്ട് 84ലക്ഷത്തിനു മുകളില്‍ ആളുകളാണ് ഈ പാട്ട് കണ്ടുകഴിഞ്ഞത് .അതുപോലെതന്നെ 252K ലൈക്കുകളും ,23K ഡിസ്ലൈക്കും ആണ് ഇതിനു നിലവില്‍ ലഭിച്ചിരിക്കുന്നത്


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *