ക്രിമിനല്‍ കേസുള്ള മുഖ്യമന്ത്രിമാരില്‍ മുന്നില്‍ ഫഡ്നാവിസ്, രണ്ടാം സ്ഥാനത്ത് പിണറായി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. ദേവേന്ദ്ര ഫഡ്നാവിസ്, പിണറായി വിജയന്‍, അരവിന്ദ് കേജരിവാള്‍ എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവര്‍. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് (എ.ഡി.ആര്‍) റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുമധികം കേസുള്ളത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് എതിരെയാണ്. ഇദ്ദേഹത്തിനെതിരെ 22 ക്രിമിനല്‍ കേസുണ്ട്. 11 കേസുകളുമായി രണ്ടാം സ്ഥാനത്ത് സംസ്ഥാന മുഖ്യമന്ത്രി..