കൊറിയകള്‍ക്കിടയില്‍ അനുരഞ്ജന ചര്‍ച്ച ; പ്രതിജ്ഞ ചെയ്ത് ഏകാധിപതി കിം ജോങ്-ഉന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്യോങ്യാംഗ് : കൊറിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നത ഇല്ലാതാക്കാന്‍ അനുരഞ്ജന ചര്‍ച്ച നടത്തുമെന്ന കാര്യത്തില്‍ പ്രതിജ്ഞ ചെയ്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്-ഉന്‍. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പുതിയ ഉഭയകക്ഷി ബന്ധത്തിലൂടെ മാറ്റിയെടുക്കാനുള്ള പ്രതിജ്ഞാബദ്ധമായ ശ്രമങ്ങള്‍ തുടരുമെന്ന് കിം ജോങ്-ഉന്‍ അറിയിച്ചു.

ശൈത്യകാല ഒളിമ്ബിക്സിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് അടങ്ങുന്ന ഉത്തരകൊറിയന്‍ പ്രതിനിധി സംഘത്തെ തിരികെ സ്വാഗതം ചെയ്ത് സംസാരിക്കുകയിരുന്നു കിം ജോങ് ഉന്‍.

സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ തലവനായ കിം യോങ് നാം നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു കിം യോ ജോങ് ദക്ഷിണകൊറിയയില്‍ എത്തിയത്. ദക്ഷിണ കൊറിയയില്‍ എത്തിയ കിം യോ ജോങ് ജ്യേഷ്ഠന്‍ കിം ജോങ് ഉന്നിന്റെ പ്രത്യേക ദൂതന്‍ ആയിരുന്നുവെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും പരസ്പരം നല്ല ബന്ധം പുലര്‍ത്തണമെന്നും, ഇതിനായി അനുരഞ്ജന ചര്‍ച്ചകള്‍ ആവശ്യമെന്നും കിം ജോങ് അറിയിച്ചു. പ്രതിനിധി സംഘത്തിന്റെ ചര്‍ച്ചയില്‍ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ തലവനായ കിം യോങ് നാം ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തെക്കുറിച്ച്‌ കിം ജോങിന് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കി.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്മൂണ്‍ ജെ-ഇന്നുമായുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചും,അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക് പെന്‍സുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ചും സഹോദരി കിം യോ ജോങ് യോഗത്തില്‍ വ്യക്തമാക്കി.

സംഘം നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു സംതൃപ്തി ഉണ്ട്. ദക്ഷിണ കൊറിയയുടെ സ്വീകരണം മികച്ചതായിരുന്നുവെന്നും അതിനാല്‍ അവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കിം ജോങ്-ഉന്‍ കിട്ടിച്ചേര്‍ത്തു .
ദക്ഷിണ കൊറിയയുമായി ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത് എത്രയും പെട്ടന്ന് നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കിം നിര്‍േദശം നല്‍കി.

ദക്ഷിണ കൊറിയ സന്ദര്‍ശനത്തില്‍ ന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിനെ ഉച്ചകോടി ചര്‍ച്ചക്കായി ഉത്തരകൊറിയയിലേയ്ക്ക് കിം ജോങ് ഉന്‍ ക്ഷണിച്ചതായി കിം യോ ജോങ് അറിയിച്ചിരുന്നു. അത്തരമൊരു കൂടിക്കാഴ്ച നടന്നാല്‍ അത് വലിയൊരു മാറ്റമാകും കൊണ്ടുവരുന്നത് .

1950-53ലുണ്ടായ കൊറിയ യുദ്ധത്തിനു ശേഷം ഉത്തരകൊറിയയില്‍ നിന്ന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഭരണ കുടുംബത്തിലെ അംഗമാണ് കിം യോ ജോങ്. 2007ലാണ്‌ഇരുകൊറിയകളുടെയും നേതാക്കള്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

കൊറിയന്‍ പെനിന്‍സുലയില്‍ ഇരുകൊറിയകളും തമ്മില്‍ ഇപ്പോഴും ‘ശീതയുദ്ധ’ത്തിലാണ്. മേഖലയില്‍ ഇരു രാജ്യങ്ങളും പ്രകോപനം നടത്തുന്നുണ്ട്. ഇതിനെല്ലാം ഉന്നതതല ചര്‍ച്ചയിലൂടെ മാറ്റം വരുമെന്നാണ് വിദഗ്​ധരുടെ അഭിപ്രായം


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *