കു​ട്ടി​ക്രി​ക്ക​റ്റി​ലും ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്കു വി​ജ​യ​ത്തു​ട​ക്കം

 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊ​ച്ചെ​ഫ്സ്ട്രൂം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ല്‍ ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍​ക്കു വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രെ ഏ​ഴു വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 48 പ​ന്തി​ല്‍ 54 റ​ണ്‍​സ് നേ​ടി​യ മി​താ​ലി രാ​ജി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. നേ​ര​ത്തെ, ഏ​ക​ദി​ന പ​ര​ന്പ​ര​യും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സെ​ടു​ത്തു. 38 റ​ണ്‍​സെ​ടു​ത്ത ഡി ​വാ​ന്‍ നീ​കേ​ര്‍​ക്കാ​ണ് ആ​തി​ഥേ​യ​രു​ടെ ടോ​പ് സ്കോ​റ​ര്‍. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച്‌ ഏ​ഴു പ​ന്തി​ല്‍ 32 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന കോ​ള്‍ ട്രി​യോ​ണി​ന്‍റെ ബാ​റ്റിം​ഗാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. നാ​ലു സി​ക്സും ര​ണ്ടു ബൗ​ണ്ട​റി​യും ട്രി​യോ​ണ്‍ പ​റ​ത്തി. നാ​ഡി​ന്‍ ഡി ​ക്ല​ര്‍​ക്ക്(25 പ​ന്തി​ല്‍ 30) ട്രി​യോ​ണി​നു മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി. ഇ​ന്ത്യ​യ്ക്കാ​യി അ​നൂ​ജ പ​ട്ടേ​ല്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്കാ​യി സ്മൃ​തി മ​ന്ദാ​ന​യും മി​താ​ലി രാ​ജും ചേ​ര്‍​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ സ്കോ​ര്‍ 47ല്‍ ​നി​ല്‍​ക്കെ 15 പ​ന്തി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സും ഉ​ള്‍​പ്പെ​ടെ 28 റ​ണ്‍​സെ​ടു​ത്ത മ​ന്ദാ​ന പു​റ​ത്താ​യി. ഹ​ര്‍​മ​ന്‍​പ്രീ​ത്(0) തി​ടു​ക്ക​ത്തി​ല്‍ മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ജെ​ന്നി റോ​ഡ്രി​ഗ​ഡ്(37), വേ​ദ കൃ​ഷ്ണ​മൂ​ര്‍​ത്തി(37) എ​ന്നി​വ​ര്‍​ക്കൊ​പ്പം മി​താ​ലി ഉ​റ​ച്ചു​നി​ന്ന​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വി​ജ​യം അ​ക​ന്നു​പോ​കു​ക​യാ​യി​രു​ന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *