ഏ​ഷ്യ​ന്‍ മീ​റ്റ്:​ എം.​പി. ജാ​ബി​റും പി.​യു. ചി​ത്രയും ഒ​ന്നാ​മ​ത്​

 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജ​കാ​ര്‍​ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സ്​​ വേ​ദി​യി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന ഇ​ന്‍​വി​റ്റേ​ഷ​ന്‍ മീ​റ്റി​ല്‍ മ​ല​യാ​ളി​താ​ര​ങ്ങ​ള്‍​ക്ക്​ മി​ന്നു​ന്ന പ്ര​ക​ട​നം. ര​ണ്ടാം ദി​ന​ത്തി​ല്‍ എം.​പി. ജാ​ബി​ര്‍ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡ്​​ല്‍​സി​ലും പി.​യു. ചി​ത്ര 1500 മീ​റ്റ​റി​ലും ഒ​ന്നാ​മ​തെ​ത്തി. ലോ​ങ്​​ജം​പി​ല്‍ ഏ​റ്റ​വും മി​ക​ച്ച വ്യ​ക്​​തി​ഗ​ത ദൂ​രം താ​ണ്ടി​യ എം. ​ശ്രീ​ശ​ങ്ക​ര്‍ (7.74 മീ.) ​നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി.

400 മീ. ​ഹ​ര്‍​ഡ്​​ല്‍​സി​ല്‍ 50.23 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ്​ ചെ​യ്​​താ​ണ്​ ജാ​ബി​ര്‍ ഒ​ന്നാ​മ​നാ​യ​ത്. ടി. ​സ​ന്തോ​ഷ്​​കു​മാ​റാ​ണ്​ ര​ണ്ടാ​മ​ത്. പി.യു ചി​ത്ര 4 മി​നി​റ്റ്​ 18.74 എ​ന്ന മി​ക​ച്ച സ​മ​യ​വും കാ​ഴ്​​ച​വെ​ച്ചു. മ​റ്റ്​ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ അ​ജ​യ്​ കു​മാ​ര്‍ സ​രോ​ജ്​ (1500), സ​രി​ത ഗെ​യ്​​ക്​​വാ​ദ്​ (400 മീ. ​ഹ​ര്‍​ഡ്​​ല്‍​സ്) എ​ന്നി​വ​രും ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *