ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് അടിയന്തരമായി വേണ്ട ആയുധങ്ങള്‍ വാങ്ങാന്‍ 15,935 കോടിയുടെ കരാറിന് അംഗീകാരം. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അദ്ധ്യക്ഷയായ ഉന്നതതല കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്. വിദേശരാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയ ശേഷം പിന്നീട് അവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. യോഗ്യരായ വിതരണക്കാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആയുധങ്ങള്‍ വാങ്ങുന്നത് ഇത്രയും കാലം മുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ മാസം ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍