അ​ഞ്ചാം ഏ​ക​ദി​നം ഇ​ന്ന്​; പ​ര​മ്ബ​ര ജ​യി​ക്കാ​ന്‍ ഇ​ന്ത്യ

 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോ​ര്‍​ട്ട്​ എ​ലി​സ​ബ​ത്ത്​: ഒ​രു ജ​യം മാ​ത്ര​മ​ക​ലെ കാ​ത്തി​രി​ക്കു​ന്ന പു​തു​ച​രി​ത്ര​വും പ്ര​തീ​ക്ഷി​ച്ച്‌​ അ​ഞ്ചാം മ​ത്സ​ര​ത്തി​ന്​ ഇ​ന്ത്യ ചൊ​വ്വാ​ഴ്​​ച​ ഇ​റ​ങ്ങു​ക​യാ​ണ്, തി​രി​ച്ചു​വ​ര​വി​​​െന്‍റ സൂ​ച​ന കാ​ണി​ച്ച ആ​തി​ഥേ​യ​രെ തോ​ല്‍​പി​ക്കാ​നാ​വ​ണേ​യെ​ന്ന പ്രാ​ര്‍​ഥ​​ന മാ​ത്രം. പി​ങ്ക്​ ദി​ന​ത്തി​ല്‍ തോ​റ്റി​ട്ടി​ല്ലെ​ന്ന ച​രി​ത്രം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ മ​ഴ​യും മി​ന്ന​ലും ഭാ​ഗ്യ​വു​മെ​ല്ലാം ഒ​ന്നി​ച്ചെ​ത്തി​യ​പ്പോ​ള്‍, ആ​ദ്യ ജ​യ​വും സ്വ​ന്ത​മാ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ആ​റു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്ബ​ര​യി​ല്‍ 3-1ന്​ ​മു​ന്നി​ലു​ള്ള ഇ​ന്ത്യ​ക്ക്​ ചൊ​വ്വാ​ഴ്​​ച​ ജ​യി​ക്കാ​നാ​യാ​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മ​ണ്ണി​ലെ ആ​ദ്യ പ​ര​മ്ബ​ര​യെ​ന്ന സ്വ​പ്​​നം ഒ​രു മ​ത്സ​രം ബാ​ക്കി​നി​ല്‍​ക്കെ പു​ല​രും.

പോ​ര്‍​ട്ട്​ എ​ലി​സ​ബ​ത്തി​ല്‍ ഇ​റ​ങ്ങു​േ​മ്ബാ​ള്‍ കാ​ര്യ​ങ്ങ​ള്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്നു മ​ത്സ​ര​ത്തി​ലും തോ​റ്റി​രു​ന്ന ​ആ​തി​ഥേ​യ​ര്‍​ക്ക്​ എ.​ബി.​ഡി​യെ​ന്ന കൂ​റ്റ​ന​ടി​ക്കാ​ര​​​െന്‍റ വ​ര​വോ​ടു​കൂ​ടി ഉൗ​ര്‍​ജം കൈ​വ​ന്നു. മ​ഴ​നി​യ​മം ക​ളി​ച്ച നാ​ലാം മ​ത്സ​ര​ത്തി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന്​ തോ​ല്‍​പി​ച്ചാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക തി​രി​ച്ചു​വ​ര​വി​നു​ള്ള സൂ​ച​ന ന​ല്‍​കി​യ​ത്. ഇ​ന്ത്യ​യു​ടെ സ്​​പി​ന്‍ ആ​ക്ര​മ​ണ​ത്തെ നേ​രി​ട്ടു​പ​രി​ച​യ​മു​ള്ള ഡി​വി​ല്ലി​യേ​ഴ്​​സ്, ച​ഹ​ലി​നെ കൂ​റ്റ​ന്‍ സി​ക്​​സ​റി​ന്​ പ​റ​ത്തി തു​ട​ങ്ങി​വെ​ച്ച വെ​ടി​ക്കെ​ട്ട് (18 പ​ന്തി​ല്‍ 26)​ ഡി ​കോ​ക്കി​ന്​ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ഹ​​െന്‍റി​ക്​ ക്ലാ​സ​ന്‍ (27 പ​ന്തി​ല്‍ 43) ഏ​റ്റെ​ടു​ത്താ​ണ്​ അ​നാ​യാ​സ ജ​യം ആ​തി​ഥേ​യ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​യി​രി​ക്കും ഇ​ന്ത്യ ക​ള​ത്തി​ലെ​ത്തു​ക. പ​രി​ക്കേ​റ്റ​ കേ​ദാ​ര്‍ ജാ​ദ​വി​ന്​ ഇ​ന്നും ഇ​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞേ​ക്കി​ല്ല. ഇ​തോ​ടെ, ശ്രേ​യ​സ്​ അ​യ്യ​ര്‍​ക്ക്​ വീ​ണ്ടും ന​റു​ക്കു​വീ​േ​ണ​ക്കും. അ​തേ​സ​മ​യം, ക്യാ​പ്​​റ്റ​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​യെ​യും ശി​ഖ​ര്‍ ധ​വാ​നെ​യും ഒ​ഴി​ച്ചു​നി​ര്‍​ത്തി​യാ​ല്‍ ബാ​റ്റി​ങ്ങി​ല്‍ മ​റ്റു​ള്ള​വ​ര്‍ പ​രാ​ജ​യ​മാ​കു​​ന്ന​ത്​ ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ കോ​ഹ്​​ലി​യും പി​ന്നാ​ലെ സെ​ഞ്ച്വ​റി​യു​മാ​യി ധ​വാ​നും മ​ട​ങ്ങു​േ​മ്ബാ​ള്‍ 35.3 ഒാ​വ​റി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കോ​ര്‍ ബോ​ര്‍​ഡി​ല്‍ 206 റ​ണ്‍​സു​ണ്ടാ​യി​രു​ന്നു. എ​ളു​പ്പ​ത്തി​ല്‍ 300​ ക​ട​ക്കാ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ക്ഷേ, 50​ ഒാ​വ​ര്‍ പൂ​ര്‍​ത്തി​യാ​കു​േ​മ്ബാ​ള്‍ 289 റ​ണ്‍​സ്​ മാ​ത്ര​മാ​ണ്​ എ​ടു​ക്കാ​നാ​യ​ത്.

ധോ​ണി​യു​ടെ (42) ചെ​റു​ത്തു​നി​ല്‍​പു​മാ​ത്ര​മാ​ണ്​ വേ​റി​ട്ടു​നി​ന്ന​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ കോ​ഹ്​​ലി 393ഉം ​ധ​വാ​ന്‍ 271ഉം ​റ​ണ്‍​സെ​ടു​ത്ത​പ്പോ​ള്‍ ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​കെ സം​ഭാ​വ​ന 239 റ​ണ്‍​സ്​ മാ​ത്രം. നാ​ലു മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​മാ​യ ഒാ​പ​ണ​ര്‍ രോ​ഹി​ത്​ ശ​ര്‍​മ​യാ​ണ്​ വ​ള​രെ പ​രി​താ​പ​ക​രം. കു​ല്‍​ദീ​പ്​ യാ​ദ​വി​​​െന്‍റ​യും യു​സ്​​വേ​ന്ദ്ര ച​ഹ​ലി​​​െന്‍റ​യും സ്​​പി​ന്‍ മാ​ന്ത്രി​ക​ത​യെ നേ​രി​ടാ​ന്‍ ത​ങ്ങ​ള്‍ പ​ഠി​ച്ചു​വെ​ന്ന സൂ​ച​ന​യാ​ണ്​ നാ​ലാം മ​ത്സ​ര​മെ​ങ്കി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മ​ണ്ണി​ല്‍ ച​രി​ത്രം പി​റ​ക്കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നു​റ​പ്പാ​ണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *