വ്യാ​ജ ആ​ർ​സി ബു​ക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊ​ല്ലം: വാ​ഹ​ന​ങ്ങ​ളു​ടെ വ്യാ​ജ ആ​ർ​സി ബു​ക്ക് നി​ർ​മി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന സം​ഘ​ത്തി​ലെ അം​ഗം പോ​ലീ​സ് പി​ടി​യി​ൽ. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി ദീ​പു(31) ആ​ണ് പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ കോ​തേ​രി സ്വ​ദേ​ശി ലി​നു​വി​ൽ​നി​ന്ന് 28 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ടൂ​റി​സ്റ്റ് ബ​സി​ന്‍റെ​യും കാ​റി​ന്‍റെ​യും വ്യാ​ജ ആ​ർ​സി ബു​ക്കു​ക​ൾ ഇ​യാ​ൾ​ക്ക് ന​ല്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. നി​ർ​മി​ക്കു​ന്ന ആ​ർ​സി ബു​ക്കു​ക​ൾ പ​ണ​യം വ​ച്ചോ വി​ല്പ​ന ന​ട​ത്തി​യോ ആ​ണ് ല​ക്ഷ​ങ്ങ​ൾ പ്ര​തി​ക​ൾ ക​ബ​ളി​പ്പി​ക്കു​ന്ന​തെ​ന്ന് പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​വു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നി​ൽ വ​ൻ ത​ട്ടി​പ്പ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പ​ണം ന​ഷ്ട​പ്പെ​ട്ട കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Your email address will not be published. Required fields are marked *