ദ​ളി​ത് യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

ബ​ല്ലി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ൽ ദ​ളി​ത് യു​വ​തി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. ബാ​ൻ​സ്ദി​ഹ് പ്ര​ദേ​ശ​ത്തു​വ​ച്ച് ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് മു​പ്പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്.ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഡാ​ൻ​സ​റാ​യ യു​വ​തി​യെ ഇ​വ​രു​ടെ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​റ്റൊ​രാ​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കു​ക​യും ഇ​രു​വ​രും ചേ​ർ​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് ബ​ല്ലി​യ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.