തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടു മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. ഹൈക്കോടതി പരാമര്‍ശവും ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. തോമസ് ചാണ്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ജസ്റ്റീസ് എസ്.എ. ബോബ്ഡേ, ജസ്റ്റീസ് നാഗേശ്വര്‍ റാവു എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തെ തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നും മൂന്ന് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ജസ്റ്റീസുമാരായ കുര്യന്‍ ജോസഫ്, എ.എം. ഖാന്‍വില്‍ക്കര്‍, എ.എം. സപ്രെ എന്നിവരാണ് പിന്മാറിയത്. കാരണം വ്യക്തമാക്കതെയാണ് ജഡ്ജിമാര്‍ പിന്മാറിയത്.