റ​ബ്കോ​യു​ടെ ര​ണ്ടാം വ​ര​വ് പു​​തി​​യ പാ​​ത​​യി​​ലേ​​ക്കു

കോട്ടയം: കേ​​ര​​ള​​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന റ​​ബ​​ർ ഇ​വി​ടെ​ത്ത​ന്നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന സ്വ​പ്ന പ​ദ്ധ​തി​യു​മാ​യി റ​ബ്കോ​യു​ടെ ര​ണ്ടാം വ​ര​വ്. ക​​ര്‍ഷ​​ക​​രി​​ല്‍ നി​​ന്നു സം​​ഭ​​രി​​ക്കു​​ന്ന റ​​ബ​​റി​​ല്‍ നി​​ന്ന് ട​​യ​​ര്‍ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രൊ​ജ​ക്റ്റ് റി​പ്പോ​ർ​ട്ട് റ​ബ്കോ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു. വാ​​ണി​​ജ്യ​​വി​​ള​​യാ​​യ റ​ബ​റി​നെ സം​​ര​​ക്ഷി​​ക്കാ​​ൻ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ല്‍ ഇ​​ട​​പെ​​ട്ടു​ മാ​​ത്ര​​മേ സാ​​ധ്യ​​മാ​​കൂ എ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യെ​ന്ന് റ​​ബ്കോ ചെ​​യ​​ര്‍മാ​​ന്‍ വി.​​എ​​ന്‍. വാ​​സ​​വ​​ന്‍.
ക​​ഴി​​ഞ്ഞ ബ​​ജ​​റ്റി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച റ​​ബ്കോ പു​​നഃ​സം​​ഘ​​ട​​ന​​യു​​ടെ ഭാ​​ഗ​​മാ​​ണ് പ​ദ്ധ​തി. റ​​ബ്കോ​​യെ തു​​ട​​ക്ക​​കാ​​ല​​ത്തു സ​​ഹാ​​യി​​ച്ച ബാ​​ങ്കു​​ക​​ൾ​ക്കും സാ​​മ്പ​​ത്തി​​ക പ്ര​​സ്ഥാ​​ന​​ങ്ങ​ൾ​ക്കും ഓ​​ഹ​​രി ന​​ല്‍കി​​ക്കൊ​​ണ്ട് ക​​മ്പ​​നി​​യെ വ​​ലി​​യൊ​​രു ക്യാ​​ന്‍വാ​​സി​​ലേ​​ക്കു മാ​​റ്റാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ണ്ണൂ​​ര്‍ വ​​ലി​​യ വെ​​ളി​​ച്ച​​ത്ത് കി​​ന്‍ഫ്ര വ്യ​​വ​​സാ​​യ പാ​​ര്‍ക്കി​​ലാ​​യി​രി​ക്കും ക​​മ്പ​​നി സ്ഥാ​​പി​​ക്കു​ക.
ആ​​ദ്യ​ഘ​​ട്ട​​ത്തി​​ല്‍ ഓ​​ട്ടൊ​റി​​ക്ഷ​​ക​​ളു​​ടെ​യും ബൈ​​ക്കു​​ക​​ളു​​ടെ​യും ട​​യ​​റു​​ക​ളാ​​യി​​രി​​ക്കും വി​​പ​​ണി​​യി​​ലെ​ത്തി​ക്കു​ക. നി​​ല​​വി​​ല്‍ ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഗു​ണ​നി​ല​വാ​ര​മു​ള്ള ട​യ​റു​ക​ളാ​യി​രി​ക്കും ഇ​വ​യെ​ന്നും വാ​സ​വ​ൻ. ഏ​​റ്റ​​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​കും ഉ​പ​യോ​ഗി​ക്കു​ക. കേ​​ര​​ള​​മൊ​​ട്ടാ​​കെ​​യു​​ള്ള തോ​​ട്ട​​ങ്ങ​​ളി​​ല്‍ നി​​ന്ന് ലാ​​റ്റ​​ക്സ് എ​​ടു​​ത്തു സം​​സ്ക​​രി​​ച്ച് സെ​​ന്‍ട്രി​​ഫ്യൂ​​ഗ​​ല്‍ ലാ​​റ്റ​​ക്സാ​​യി ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​യും ഉ​ദ്ദേ​ശി​ക്കു​ന്നു.
ഇ​​പ്പോ​​ള്‍ മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​യി​​ലെ തോ​​ട്ട​​ങ്ങ​​ളി​​ല്‍ നി​​ന്ന് റ​​ബ്കോ ലാ​​റ്റ​​ക്സ് ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട്. അ​ത് കൂ​​ടു​​ത​​ല്‍ തോ​​ട്ട​​ങ്ങ​​ളു​​ള്ള കോ​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലേ​​ക്കു വ്യാ​​പി​​പ്പി​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. ര​​ണ്ടു വ​​ര്‍ഷ​​മാ​​യി റ​​ബ​​ര്‍ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​​ത്മ​​വി​​ശ്വാ​​സം വീ​​ണ്ടു​​കി​​ട്ടി​​യി​​ട്ടു​​ണ്ട്.
കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ചി​​ല ന​​ട​​പ​​ടി​​ക​​ള്‍ കൂ​​ടി സ്വീ​​ക​​രി​​ച്ചാ​​ല്‍ ചെ​​റു​​കി​​ട ഉ​​ത്പ​​ന്ന​ മേ​​ഖ​​ല​​യി​​ല്‍ കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ര്‍ ക​​മ്പ​​നി​​ക​​ള്‍ക്കു പി​​ടി​​ച്ചു​നി​​ല്‍ക്കാ​​ന്‍ സാ​​ധി​​ക്കു​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.
ലോ​​ക വി​പ​ണി​യോ​ടു മ​ത്സ​രി​ക്കാ​ൻ കേ​​ര​​ള​ത്തി​ലെ റ​​ബ​​ർ മേ​ഖ​ല​യെ സ​ജ്ജ​മാ​ക്കു​ക​യാ​ണ് സ​ഹ​ക​ര​ണ മ​ന്ത്ര​ത്തി​ലൂ​ടെ റ​ബ്കോ. 2014 മു​​ത​​ല്‍ ക​​മ്പ​​നി ത​​ന്‍വ​​ര്‍ഷ പ്ര​​വ​​ര്‍ത്ത​​ന ​ലാ​​ഭ​​ത്തി​​ലാ​​ണ്.
ഒ​​രു​ കി​​ലോ റ​​ബ​​റി​​ന്‍റെ വി​​ല മു​​പ്പ​​തു​ രൂ​​പ​​യി​​ലും താ​​ഴേ​​ക്കു പോ​​യ​​പ്പോ​​ഴാ​​ണ് ര​​ണ്ടു പ​​തി​​റ്റാ​​ണ്ടു മു​​ന്‍പ് റ​​ബ​​ര്‍ ക​​ര്‍ഷ​​ക​​ർ​ക്കു സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല റ​ബ്കോ​യി​ലൂ​ടെ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യ​ത്. പ​​ക്ഷെ ആ ​സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ത്തി​​ന് വ​​ന്‍കി​​ട ട​​യ​​ർ ക​​മ്പ​​നി​​ക​​ളോ​ടു പൊ​രു​തി​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ൾ ആ ​​ച​​തി​​ക്കു​​ഴി​​ക​​ളി​​ല്‍ നി​​ന്നു ക​​രു​​ത്തോ​​ടെ ക​​ര​​ക​​യ​​റി പു​​തി​​യ പാ​​ത​​യി​​ലേ​​ക്കു കാ​ൽ​വ​യ്ക്കു​ക​യാ​ണ് റ​​ബ്കോ.