സാധരണക്കാരനൊപ്പം നിൽക്കുന്ന ബജറ്റാകും തന്‍റേതെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം:സാധാരണക്കാരനൊപ്പം നില്‍ക്കുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക് സാമൂഹ്യസുരക്ഷക്ക് ബജറ്റ് ഊന്നല്‍ നല്‍കും. ചെലവ് ചുരുക്കല്‍ നടപടികളുണ്ടാവും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം പ്രതീക്ഷകള്‍ പങ്കുവെച്ചത്. അതേ സമയം ബജറ്റ് അവതരിപ്പിക്കുന്നതിനായി തോമസ് ഐസക് നിയമസഭയിലെത്തി.

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റാണ് കേന്ദ്രസര്‍ക്കാര്‍ ധനകമ്മി 3.5 ശതമാനത്തില്‍ പിടിച്ച് നിര്‍ത്തിയത്. വലതു കാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുകയാണ് ബജറ്റിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.