തീരദേശത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്; ഭൂനികുതി കൂട്ടി, ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ

തിരുവനന്തപുരം:ഓഖി ദുരിതത്തിന്‍റെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക ഞെരുക്കം എടുത്ത് പറഞ്ഞ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചു. തീരദേശത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച അദേഹം മത്സ്യ ബന്ധനമേഖലയ്ക്ക് 600 കോടിയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതി മോശമെന്ന ആമുഖത്തോടെ‍യാണ് അദേഹം ബജറ്റ് അവതരണം ആരംഭിച്ചത്.

ബജറ്റ് പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ

തീരദേശത്തിന് കിഫ്ബിയിൽ നിന്ന് 900 കോടി
എല്ലാ തീരദേശ സ്കൂളുകളും നവീകരണ പട്ടികയിൽ
സ്ത്രീ മുന്നേറ്റത്തിന് ബജറ്റ് എല്ലാ വിധ പിന്തുണയും നൽകും
ജിഎസ്ടി നേട്ടം ലഭിച്ചത് കോർപ്പറേറ്റുകൾക്ക് മാത്രം
ജിഎസ്ടി കൊണ്ട് കേരളത്തിന്‍റെ വരുമാനം കൂടിയില്ല
തുറമുഖവികസനത്തിന് 584 കോടി
തീരദേശ ഹരിതവൽക്കരണത്തിന് 150 കോടി
തീരദേശ ഗ്രാമങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തും
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷം
ജിഎസ്ടി ഭരണസംവിധാനം ഇത് വരെ പ്രാവർത്തികമായിട്ടില്ല
അഞ്ച് വർഷമായി കേരളത്തിന്‍റെ വരവും ചെലവും തമ്മിൽ വലിയ അന്തരം
കടമെടുക്കാനുള്ള സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം കവർന്നു
സമ്പദ്‌ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനം
ജിഎസ്ടി വന്നിട്ടും വാറ്റിന് സമാനമായ നികുതിയാണ് സംസ്ഥാനത്ത്
കെഎസ്എഫ്ഇയുടെ കീഴിൽ എൻആർഐ ചിട്ടികൾ ഏർപ്പെടുത്തും
കിഫ്ബി വഴി നികേഷപം തുടരും
കിഫ്ബി അക്ഷയനിധിയല്ല, പക്ഷെ ബാധ്യതയാവില്ല
കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തും
പ്രതികൂല സാഹചര്യങ്ങളിലും സസ്ഥാനസർക്കാരിന്‍റെ ആഭ്യന്തര വളർച്ച ദേശീയ ശരാശരിയെക്കാൾ മുകളിൽ
കേരളത്തിന്‍റെ ആഭ്യന്തര വളർച്ച ശരാശരി 7.4 ആണ്, രാജ്യത്തിന്‍റേത് 7.1 ശതമാനം മാത്രം
ആലപ്പുഴയിലെ വിശപ്പുരഹിത പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിക്കാൻ 20 കോടി
ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ ഇടപെടൽ ഉറപ്പാക്കും
പൗൾട്രി ഡെവലപ്പ്മെന്‍റ് കോർപ്പറേഷന് 18 കോടി
ലൈഫ് പാർപ്പിട പദ്ധതിക്ക് 2500 കോടി
എല്ലാ മെഡിക്കൽ കോളെജുകളിലും ഓംകോളജി ഡിപ്പാർട്ട്മെന്‍റ്
എല്ലാ ജില്ലാആശുപത്രികളിലും കാർഡിയോളജി യൂണിറ്റ്
മലബാർ ക്യാൻസർ സെന്‍ററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തും
ഭക്ഷ്യ സുരക്ഷയ്ക്ക് 954 കോടി
സമ്പൂർണ സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കും
കൊച്ചിയിൽ പുതിയ ക്യാൻസർ സെന്‍റർ
കിഫ്ബിക്ക് 1 ലക്ഷം കോടിയുടെ വായ്പ ലഭ്യമാക്കും
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാൻ 31 കോടി
സപ്ലൈകോ കട നവീകരണത്തിന് എട്ട് കോടി
പ്രവാസികൾക്ക് മസാല ബോണ്ട് നടപ്പാക്കും
വിപണി ഇടപെടലിന് 260 കോടി
അപകടചികിത്സ കുറ്റമറ്റതാക്കാൻ പദ്ധതി
മെഡിക്കൽ കോളെജുകളിൽ കുടുതൽ ഡോക്‌ടർ‌മാരെയും നഴ്സുമാരെയും നിയമിക്കും
550 ഡോക്‌ടർമാരെയും 1750 നേഴ്സുമാരെയും നിയമിക്കും
കോഴിത്തീറ്റ ഫാക്‌റിക്ക് 20 കോടി
പൊതുആരോഗ്യസംരക്ഷണത്തിന് 1685 കോടി
സർക്കാർ സ്കൂളുകൾക്ക് പ്രത്യേക മാസ്റ്റർ പ്ലാൻ
വയോജനങ്ങൾക്ക് വേണ്ടി പ്രത്യേകം പദ്ധതി വരുന്ന ബജറ്റിൽ
എൻഡോസൾഫാൻ പാക്കേജിന് 50 കോടി
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടി
സ്ത്രീകൾക്കായി 1260 കോടിയുടെ പദ്ധതി, സ്ത്രീ സുരക്ഷയ്ക്ക് 50 കോടി
വനിതാ ഫെഡിന് മൂന്ന് കോടി,14 ജില്ലകളിൽ വർക്കിങ് വിമൻസ് ഹോസ്റ്റലിന് 13 കോടി
സ്ത്രീകൾക്കായി ഷീ ടോ‍യ്‌ലറ്റുകൾ
വിവാഹ ധനസഹായം 10000 രൂപയിൽ നിന്ന് 40000 രൂപയാക്കി
കുടുംബശ്രീക്ക് 200 കോടി
കൊച്ചിയിൽ വനിതകൾക്കായി ഷി ലോഡ്ജ്
ട്രാൻസ്ജെൻഡർ ക്ഷേമത്തിന് 10 കോടി
കുടുംബശ്രീക്ക് 20 ഇന പദ്ധതികൾ നടപ്പിലാക്കും
ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന
അവിവാഹിതരായ അമ്മമാർക്ക് 2000 രൂപ ധനസഹായം
നിർഭയ വീടുകൾക്ക് 5 കോടി
2018-19 അയൽക്കൂട്ടവർഷമായി ആചരിക്കും
പട്ടികജാതി വർഗക്ഷേപ്രവർത്തനങ്ങൾക്ക് മൊത്തം അടങ്കൽതുക 2859 കോടി
പരമ്പരാഗത കയർ തൊഴിലാളി മേഖലയക്ക് 600 കോടി
കൈത്തറി മേഖലയ്ക്ക് 150 കോടി
ബാംബു കോർപ്പറേഷന് 10 കോടി
കശുവണ്ടി വ്യവസായത്തിന് 54.45 കോടി
ആയിരം കയർപിരിമില്ലുകൾ, മിനിമം കൂലി 600 രൂപയാക്കും
സംസ്ഥാനത്ത് കാർഷികമേഖല പ്രതിസന്ധിയിലെന്ന് ബജറ്റ്
കാലീത്തീറ്റ സബ്സിഡി 15 കോടി
തരിശുനിലത്ത് കൃഷിക്ക് 12 കോടി
നാളികേര കൃഷിക്ക് 50 കോടി
വിള ആരോഗ്യം നടപ്പാക്കാൻ 54 കോടി, ഗുണമേന്മയുള്ള വിത്തിന് 21 കോടി
കേരള ആഗ്രോ വികസന കമ്പിനി രൂപീകരിക്കും
ആഫ്രീക്കൻ‌ രാജ്യങ്ങളുമായി ചേർന്ന് രാജ്യാന്തര കശുവണ്ടി ബ്രാൻഡ്
ഡയറി ഡവലപ്പ്മെന്‍റിന് 107 കോടി
വരുന്ന സാമ്പത്തിക വർഷം 3 കോടി മരങ്ങൾ നടും
ഹരിത കേരളം സുസ്ഥിരകേരളം എന്ന പദ്ധതി രൂപീകരിക്കും, പരിസ്ഥിതി പരിപാടികൾക്ക് 71 കോടി
ഭൂനികുതി കൂട്ടി, ലക്ഷ്യം വയ്ക്കുന്നത് 100 കോടി അധിക വരുമാനം