കല്ലേറ്റുകരയിൽ ശബ്ദ-ദൃശ്യവിസ്മയം ഒരുക്കി കാർണിവൽ എന്‍റർടയ്മെന്‍റ് മീഡിയ

പ​ള്ളി​പ്പെ​രു​ന്നാ​ളി​നു ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ നി​റ​യു​ന്ന​തു പ​തി​വാ​ണ്. എ​ന്നാ​ൽ‌ ക​ഴി​ഞ്ഞ​ദി​വ​സം വാ​ട്സ​പ്പി​ലും ഫേ​സ്ബു​ക്കി​ലും വൈ​റ​ലാ​യൊ​രു പ​ള്ളി​പ്പെ​രു​ന്നാ​ളു​ണ്ട്. ഡാ​ൻ​സി​ങ് ലൈ​റ്റു​ക​ളും കാ​ത​ട​പ്പി​ക്കു​ന്ന സം​ഗീ​ത​വു​മാ​യി ഒ​രു ശബ്ദ-ദൃശ്യവിസ്മയം ത​ന്നെ​യാ​യി​രു​ന്നു ഇ​ത്. തൃ​ശൂ​ർ ക​ല്ലേ​റ്റും​ക​ര ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ലാ​യി​രു​ന്നു വ്യ​ത്യ​സ്ത​മാ​യ ഈ ​ദൃ​ശ്യ-​സം​ഗീ​ത​വി​രു​ന്ന് ഒ​രു​ക്കി​യ​ത്. ഈ ​വി​രു​ന്നി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പ​രി​ച​യ​പ്പെ​ടാം.
കാ​ർ​ണി​വ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മീ​ഡി​യ​യാ​ണ് ഈ ​ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​ക​ല്ലേ​റ്റും​ക​ര പ​ള്ളി​യി​ൽ ഒ​രു​ക്കി​യ​ത്.

കാ​ർ​ണി​വ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മീ​ഡി​യയുടെ ലൈ​റ്റ് ആൻഡ് സൗ​ണ്ട് ഡിവിഷൻ ​അം​ഗ​ങ്ങ​ളാ​യ നി​തി​ൻ ജോ​ളി, അ​നു​രാ​ജ് ടി. ​ആ​ർ., റി​ജോ ജോ​യ്, അ​രു​ൺ ജോ​സ്, ടോം ​പോ​ൾ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ലൈ​റ്റ് എ​ൻ​ജി​നി​യ​ർ മ​നു ജേ​ക്ക​ബ്ബാ​യി​രു​ന്നു. നി​റ​ങ്ങ​ളു​ടെ ച​ടു​ല​നൃ​ത്ത​വും അ​ടി​പൊ​ളി സം​ഗീ​ത​വും കൂ​ടി​യാ​യ​പ്പോ​ൾ ആ​വേ​ശം ജ​നി​പ്പി​ച്ചു ഈ ​ദൃ​ശ്യ​വി​സ്മ​യം.