രുചിയേറും ഈ ചിക്കന്‍ തോരന്‌

ചേരുവകള്‍

എല്ലില്ലാത്ത ചിക്കൻ ചെറിയ കഷണങ്ങളാക്കിയത് – 250 ഗ്രാം
ഉള്ളി ചെറുതായി അരിഞ്ഞത് – 1
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒന്നര ടീസ്പൂൺ
പച്ചമുളക് – 2
കറിവേപ്പില- ആവശ്യത്തിന്‌
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഗരംമസാല – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – അര ടീസ്പൂൺ
തേങ്ങ ചിരകിയത് – കാൽ കപ്പ്‌
ഉപ്പ് -ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിന്ടെ പച്ചമണം മാറിവരുമ്പോൾ ഉള്ളി ചേർത്ത് നന്നായി വഴറ്റുക.

ശേഷം പൊടികൾ ചേർത്ത് വഴറ്റി ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവയും യോജിപ്പിക്കുക. ശേഷം ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക. ആവശ്യമെങ്കിൽ അൽപ്പം വെള്ളം ചേർത്ത് കൊടുക്കുക.

ചിക്കൻ വെന്തുവന്നാൽ, വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കുക. ശേഷം തേങ്ങയും, കുറച്ചുകൂടി വേപ്പിലയും ചേർത്ത് നന്നായി യോജിപ്പിച്ചു തീ ഓഫ് ചെയ്യാം.

?
?