ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് മടങ്ങുന്നു.

കൊച്ചി: ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേക്ക് മടങ്ങുന്നു. ജന്മന കാഴ്ച്ചയില്ലാത്ത ഗായികയ്ക്ക് നേരിയ തോതില്‍ കാഴ്ച്ച തിരികെ ലഭിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരികരിച്ചു. ദമ്പതികളായ ഡോക്ടര്‍ ശ്രീകുമാറും ഡോക്ടര്‍ ശ്രീവിദ്യയുമാണ് വിജയലക്ഷ്മിയെ ചികിത്സിക്കുന്നത്. വൈകാതെ തന്നെ കാഴ്ച്ചയുടെ ലോകത്തേക്ക് വിജയലക്ഷ്മി എത്തുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. പ്രകാശം തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു. അടുത്തുളള വസ്തുക്കളെ നിഴല്‍പോലെ തിരിച്ചറിയുവാനും സാധിക്കുന്നുണ്ട്.

ജന്മന ഇരുട്ടിന്റെ ലോകത്തായിരുന്ന വിജയലക്ഷ്മിക്ക് കൂട്ടായുളളത് സംഗീതമാണ്. ഗായത്രി വീണയില്‍ പെര്‍ഫോം ചെയ്യുന്ന അപൂര്‍വ്വം സംഗീതജ്ഞരയില്‍ ഒരാളായ ലക്ഷ്മി കാഴ്ച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കാഴ്ച്ച ലഭിച്ചാല്‍ ആദ്യം അച്ചനെയും അമ്മയെയും കാണണം. പിന്നീട് ഭാവി വരനെയും.   ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് ഫലം കണ്ട് തുടങ്ങിയത്. ഏകദേശം പത്ത് മാസം നീണ്ട് നിന്ന ചികിത്സയാണ് ഇത്.   സെല്ലുലോയിഡ് എന്ന മലയാള ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്.

?
?